പൂച്ചക്കാട് സമീക്ഷ യുവസംഘം -ചങ്ങായി കൂട്ടത്തിന്റെ ഒന്നാം വാർഷികവും വിവിധ മേഖലകളിൽ മികവ് തെളിയിച്ച വരെ അനുമോദിക്കുന്ന ചടങ്ങും നടന്നു.

പൂച്ചക്കാട് പ്രദേശത്തെ ഒരു സംഘം യുവാക്കളാണ് സമീക്ഷ യുവ സംഘത്തിന്റെ ചങ്ങായി കൂട്ടത്തിന് നേതൃത്വം നൽകുന്നത്. ഇവരുടെ നേതൃത്വത്തിൽ ഒരു വർഷക്കാലമായി ചികിത്സാസഹായം, വിവിധ സന്നദ്ധ പ്രവർത്തനങ്ങൾ എന്നിവ നടന്നു വരുന്നു.ഒന്നാം വാർഷികം പൂച്ചക്കാട് മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് വച്ച് നടന്ന ചടങ്ങിൽ പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസ്നിൻ വഹാബ് ഉദ്ഘാടനം ചെയ്തു. പി രാജൻ അധ്യക്ഷനായി.
കണ്ണൂർ സർവ്വകലാശാല റസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ ഒന്നാംസ്ഥാനവും ഗോൾഡ് മെഡലും നേടിയ വിപിൻ വിജയൻ, പൂച്ചക്കാട് മഹാവിഷ്ണുക്ഷേത്രത്തിൽ വർഷങ്ങളോളമായി രാമായണ പാരായണം നടത്തുന്ന മാധവൻ പൂച്ചക്കാട്, ഇക്കഴിഞ്ഞ എസ്.എസ്. എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ സൂരജ് മുരളി,അവന്തിക രാജൻ,ചാരു ശ്രീ, സ്നേഹ സുരേഷ്, നന്ദന കെ, കൂടാതെ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിസ്മയ കെ, സാഗർ, അന്വയ, നന്ദൻ,അശ്വിൻ, അർജുൻ,ആദർശ് എന്നിവരെ അനുമോദിച്ചു ഉപഹാരവും നൽകി. ചടങ്ങിൽ പി. കുഞ്ഞിരാമൻ, കെ.വി. രവിവർമ്മൻ മാസ്റ്റർ, കെ. നാരായണൻ, രാകേഷ്, അനന്തറാം, രാഗേഷ്, രതീഷ് തായത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സമീക്ഷ യുവസംഘം ജോയിന്റ് സെക്രട്ടറി അനിൽ കുമാർ സ്വാഗതവും സെക്രട്ടറി ഗോപി കുളത്തിങ്കാൽ നന്ദിയും പറഞ്ഞു. പായസ വിതരണവും നടന്നു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close