ഗാന്ധിജയന്തി വാരാചരണത്തിൻ്റെ ഭാഗമായി ജില്ലാ ലൈബ്രറി കൗൺസിൽ ആഹ്വാനം ചെയ്ത സ്മൃതി യാത്ര . ഒക്ടോബർ രണ്ടിന് രാവിലെ 9 മണിക്ക് കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽ എം രാജ ഗോപാലൻ എം എൽ എ ഉദ്ഘാടനം ചെയ്യും
സ്മൃതി യാത്ര
കയ്യൂരിൽ രാജഗോപാലൻ ഉദ്ഘാടനം ചെയ്യും
തൃക്കരിപ്പൂർ: ഗാന്ധിജയന്തി വാരാചരണത്തിൻ്റെ ഭാഗമായി ജില്ലാ ലൈബ്രറി കൗൺസിൽ ആഹ്വാനം ചെയ്ത സ്മൃതി യാത്ര ഹൊസ്ദുർഗ് താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഒക്ടോബർ രണ്ടിന് രാവിലെ 9 മണിക്ക് കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽ എം രാജ ഗോപാലൻ എം എൽ എ ഉദ്ഘാടനം ചെയ്യും.
ഗാന്ധിജയന്തി വാരാചരണത്തിൻ്റെ ഭാഗമായി ജില്ലാ ലൈബ്രറി കൗൺസിൽ ആഹ്വാനം ചെയ്ത സ്മൃതി യാത്ര ഹൊസ്ദുർഗ് താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഒക്ടോബർ രണ്ടിന് രാവിലെ 9 മണിക്ക് കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽ എം രാജ ഗോപാലൻ എം എൽ എ ഉദ്ഘാടനം ചെയ്യും
കയ്യൂർ അഴീക്കോടൻ സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയമാണ് പരിപാടി സംഘടിപ്പിക്കുന്നത്. തൃക്കരിപ്പൂരിൽ ഉപ്പ് സത്യഗ്രഹ സ്മരണകളിരമ്പുന്ന ഉളിയത്തു കടവ്, പിലിക്കോട് ടി എസ് തിരുമുമ്പ് ഭവനം, കർഷക സമ്മേളനത്തിലൂടെ ചരിത്രത്തിൽ ഇടം പിടിച്ച കൊടക്കാട് ,ഉദിനൂർ, ചെറുവത്തൂർ ,നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ അരയാൽത്തറ ഗാന്ധി സ്മൃതികുടീരം, കാഞ്ഞങ്ങാട്, വെള്ളിക്കോത്ത്, മടിക്കൈ ,പെരിയ തുടങ്ങിയ ദേശീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളും ഒത്തുചേരലുകളും നടന്ന കേന്ദ്രങ്ങളിലേക്കും സ്മൃതി മണ്ഡപങ്ങളിലേക്കും സ്വാതന്ത്ര്യ സമര പോരാളികളുടെ ഭവനങ്ങളിലേക്കുമാണ് സ്മൃതി യാത്രകൾ നടക്കുക. താലൂക്ക്തല സ്മൃതിയാത്രയുടെ സമാപനം ഒക്‌ടോബർ എട്ടിന് പിലിക്കോട് ടി എസ് തിരുമുമ്പ് ഭവനത്തിൽ നിന്നും കൊടക്കാട് വെള്ളച്ചാലിലേക്ക് നടക്കും. സ്മൃതി യാത്രയും വാരാചരണ പരിപാടികളും വിജയിപ്പിക്കാൻ ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി വേണുഗോപാലനും സെക്രട്ടറി വി ചന്ദ്രനും ഗ്രന്ഥശാലാ പ്രവർത്തകരോട് അഭ്യർത്ഥിച്ചു.