ഉപ്പ് സത്യാഗ്രഹ സ്മരണകളിരമ്പുന്ന ഒളവറ ഉളിയത്തു കടവിലേക്ക് ഗ്രന്ഥശാലാ പ്രവർത്തകരുടെ സ്മൃതി യാത്ര. രണ്ടാം ബർദോളി എന്ന് വിശേഷിപ്പിക്കപ്പെട്ട സമരഭൂമിയിലേക്കാണ് തൃക്കരിപ്പൂരിലെ ഗ്രന്ഥശാലാ പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിലാണ് ഗാന്ധിജയന്തി ദിനാചരണത്തിൻ്റെ ഭാഗമായി സ്മൃതിയാത്ര സംഘടിപ്പിച്ചത്.ഉളിയം ജംഗ്ഷനിൽ നിന്നാരംഭിച്ച യാത്രയിൽ പങ്കെടുത്തവർ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
തൃക്കരിപ്പൂർ: ഉപ്പ് സത്യാഗ്രഹ സ്മരണകളിരമ്പുന്ന ഒളവറ ഉളിയത്തു കടവിലേക്ക് ഗ്രന്ഥശാലാ പ്രവർത്തകരുടെ സ്മൃതി യാത്ര. രണ്ടാം ബർദോളി എന്ന് വിശേഷിപ്പിക്കപ്പെട്ട സമരഭൂമിയിലേക്കാണ് തൃക്കരിപ്പൂരിലെ ഗ്രന്ഥശാലാ പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിലാണ് ഗാന്ധിജയന്തി ദിനാചരണത്തിൻ്റെ ഭാഗമായി സ്മൃതിയാത്ര സംഘടിപ്പിച്ചത്.ഉളിയം ജംഗ്ഷനിൽ നിന്നാരംഭിച്ച യാത്രയിൽ പങ്കെടുത്തവർ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ജോയൻ്റ് സെക്രട്ടറി പി വി ദിനേശൻ അധ്യക്ഷനായിരുന്നു.പഞ്ചായത്ത് സമിതി കൺവീനർ വി കെ രതീശൻ സ്വാഗതവും ഉളിയം പി കോരൻ മാസ്റ്റർ സ്മാരക ഗ്രന്ഥാലയം പ്രസിഡൻ്റ് കെ വി രാജേഷ് നന്ദിയും പറഞ്ഞു.
Live Cricket
Live Share Market