പത്രക്കടലാസ് കൊണ്ട് ഗാന്ധിപ്രതിമ

പത്രക്കടലാസ് കൊണ്ട് ഗാന്ധിപ്രതിമ ..

പത്രക്കടലാസ് കൊണ്ട് ഗാന്ധിപ്രതിമ
പത്രക്കടലാസ് കൊണ്ട് ഗാന്ധിപ്രതിമ

ചെറുവത്തൂർ:
ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ കുട്ടമത്തിലെ പ്രൈമറി വിഭാഗം അധ്യാപകനായ ദിലീപ് കുമാർ മാഷ് പത്രക്കടലാസ് കൊണ്ട് തയ്യാറാക്കിയത് ആരെയും കൊതിപ്പിക്കുന്ന ഒരു ഗാന്ധി പ്രതിമ. കുടുംബത്തോടൊപ്പം കോവിഡിൻ്റെ അടച്ചിടലിൽ പെട്ട അദ്ദേഹം തൻ്റെ വിരസത മാറ്റാൻ തുടങ്ങിയ ഒരു പ്രവർത്തനമാണ് നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ അർദ്ധകായ പ്രതിമയുടെ നിർമാണത്തിൽ എത്തിയത്.പത്രക്കടലാസ്,ഫെവികോൾ, പെയിൻറ് എന്നിവ ഉപയോഗിച്ചാണ് ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ സ്കൂൾ ഓഫീസിനെ അലങ്കരിക്കുന്നതിന് ഗാന്ധി പ്രതിമ തയാറാക്കിയിരിക്കുന്നത്. ബി ആർ സിയിൽ അധ്യാപകനായിരുന്ന കെ.എം. ദിലീപ് കുമാർ ഇതിനകം തന്നെ നിരവധി കരകൗശലവസ്തുക്കൾ പാൾ വസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഏടുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന് ഒരു പ്രദർശനവും ഒരുക്കിയിട്ടുണ്ട്. അഞ്ചിലധികം വിദ്യാലയങ്ങളെ പ്രവൃത്തിപരിചയ മേളയിൽ ചാമ്പ്യൻമാരാക്കി മാറ്റാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഭാര്യ എം വിനീത. മക്കൾ വിദ്യാർത്ഥികളായ വാണി ദിലീപ് ,വേണി ദിലീപ് .താമസം കരിവെള്ളൂർ വാണിയില്ലത്തിന് സമീപം.

പത്രക്കടലാസ് കൊണ്ട് ഗാന്ധിപ്രതിമ
പത്രക്കടലാസ് കൊണ്ട് ഗാന്ധിപ്രതിമ
Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close