പെരിയ ജവഹർ നവോദയ വിദ്യാലയത്തിൽ എബിൻ- ശ്യാം മെമ്മോറിയൽ സ്കോളർഷിപ്പ് വിതരണം നടന്നു.

പെരിയ ജവഹർ നവോദയ വിദ്യാലയത്തിൽ എബിൻ- ശ്യാം മെമ്മോറിയൽ സ്കോളർഷിപ്പ് വിതരണം നടന്നു.

പെരിയ : പെരിയാർ ജവഹർ നവോദയ വിദ്യാലയത്തിൽ 1995- 2002 വർഷക്കാലയളവിൽ പഠനം പൂർത്തിയാക്കിയ പത്താംക്ലാസ് ബാച്ചി ന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി എബിൻ- ശ്യാം മെമ്മോറിയൽ സ്കോളർഷിപ്പ് വിതരണം നടന്നു. ഈ ബാച്ചിൽ പഠനം നടത്തിയ എബിൻ, ശ്യാം എന്നീ വിദ്യാർത്ഥികളുടെ സ്മരണക്കായി ട്ടാണ് സ്കോളർഷിപ്പ് നൽകുന്നത്. അടുത്ത 25 വർഷത്തേക്ക് എല്ലാവർഷവും രണ്ട് കുട്ടികൾക്ക് 25000 രൂപ വീതമാണ് സ്കോളർഷിപ്പ് നൽകുന്നത് പഠനത്തിൽ മികവു പുലർത്തിയ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന രണ്ട് കുട്ടികൾ ക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. അഞ്ചുവർഷം കൂടുമ്പോൾ സ്കോളർഷിപ്പ് തുക കൂടി നൽകാനും ആലോചിക്കുന്നുണ്ട്. ഉദുമ എം.എൽ
എ. സി.എച്ച് കുഞ്ഞമ്പു ചടങ്ങിന്റെ ഉദ്ഘാടനവും സ്കോളർഷിപ്പിന്റെ വിതരണവും നടത്തി. പെരിയ ജവഹർ നവോദയ വിദ്യാലയം പ്രിൻസിപ്പൽ വിജയകൃഷ്ണൻ. കെ എം. അധ്യക്ഷത വഹിച്ചു. വിനോദ്.കെപി,
കെ.സജിത് കുമാർ, ഡോക്ടർ ശ്രീവത്സ കോളതായർ,
ടി.വി. ഗണേഷ് കുമാർ, സുരേഷ് കുമാർ,
ഉല്ലാസ് തോമസ്, ബാബു, രതീഷ് ടി. പി, സജിത്ത് കെ.എസ്. ദിവ്യ എം.എസ് എന്നിവർ സംസാരിച്ചു.ചടങ്ങിനോട് അനുബന്ധിച്ച് എംഎൽഎയുടെ നേതൃത്വത്തിൽ നവോദയ കാമ്പസിനകത്ത് വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close