
വീടകം നിറഞ്ഞ് ചങ്ങമ്പുഴ. സ്നേഹ ഗായകൻ്റെ സ്മരണകൾ നിറഞ്ഞ് “സ്പന്ദിക്കുന്ന 76 വർഷങ്ങൾ ” റാം c/o ആനന്ദി പുസ്തക വായനയും നടന്നു. കരിവെള്ളൂർ : വീടകം നിറഞ്ഞ് ചങ്ങമ്പുഴ.സ്നേഹ ഗായകൻ്റെ സ്മരണകൾ നിറഞ്ഞ് സ്പന്ദിക്കുന്ന 76 വർഷങ്ങൾ.
വീടകം നിറഞ്ഞ് ചങ്ങമ്പുഴ.
സ്നേഹ ഗായകൻ്റെ സ്മരണകൾ നിറഞ്ഞ് “സ്പന്ദിക്കുന്ന 76 വർഷങ്ങൾ ”
റാം c/o ആനന്ദി പുസ്തക വായനയും നടന്നു.
കരിവെള്ളൂർ : വീടകം നിറഞ്ഞ് ചങ്ങമ്പുഴ.സ്നേഹ ഗായകൻ്റെ സ്മരണകൾ നിറഞ്ഞ് സ്പന്ദിക്കുന്ന 76 വർഷങ്ങൾ.
പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം വനിതാ വേദി സംഘടിപ്പിച്ച വായന വീട് പരിപാടിയാണ് ചങ്ങമ്പുഴ കവിതകളുടെ അവതരണവും റാം c/o ആനന്ദി എന്ന നോവലിൻ്റെ ചർച്ചയും കൊണ്ട് ശ്രദ്ധേയമായത്. വൈകാരികത ദുർബലതയായി കരുതാത്ത കാവ്യ ശരീരവും സമാനതകളില്ലാത്ത രചനാ വൈഭവവും കൊണ്ട് മലയാളികൾക്ക് വേറിട്ട സാഹിത്യാനുഭവം സമ്മാനിച്ച ചങ്ങമ്പുഴ കവിതകളിലൂടെയുള്ള സഞ്ചാരം വായന വീട്ടിലെത്തിയ സദസ്സിന് “രമണീയ “മായ അനുഭവമായി. ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ മാഷിൻ്റെ വീട്ടിൽ വെച്ചു നടന്ന പരിപാടി കവിയും കാലിച്ചാനടുക്കം ഗവ. ഹൈസ്കൂൾ പ്രധാനാധ്യാപകനുമായ കലിയാന്തിൽ നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എ.വി. സീമ അധ്യക്ഷയായി. വായന പക്ഷാചരണത്തിൻ്റെ ഭാഗമായി നടന്ന വീട്ടുമുറ്റ പുസ്തക വായനയിൽ അഖിൽ. പി. ധർമ്മജൻ എഴുതിയ നോവൽ ” റാം c/o ആനന്ദി ” ചെറുപുഴ കൃഷി ഭവനിലെ അസി. കൃഷി ഓഫീസർ പി. ഗീത ശശിധരൻ വടക്കുമ്പാട് അവതരിപ്പിച്ചു.
സിനിമ പഠനത്തിനും പുസ്തകം എഴുതുന്നതിനുമായി ചെന്നൈ നഗരത്തിൽ എത്തുന്ന റാം എന്ന മലയാളി പയ്യനിലൂടെ ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്ന് പറഞ്ഞു തുടങ്ങുന്ന കഥയാണ് നോവലിലെ പ്രമേയം.
വാക്കുകൾ കൊണ്ട് ചിത്രം വരക്കുക എന്ന് പറയുന്ന പോലെ വളരെ ഭംഗിയായി കഥയിലെ ഓരോ സംഭവങ്ങളും ഗീത ഹൃദ്യസ്പർശിയായി വിവരിച്ചു.
സഹപാഠികളായ രേഷ്മയും വെട്രിയിലൂടെയും കോളേജിലെ റിസപ്ഷനിസ്റ്റ് ആനന്ദിയിലേക്കും കഥ വികസിക്കുന്നു. വെട്രിയും ആനന്ദിയും താമസിക്കുന്ന വീടിന്റെ ഉടമസ്ഥയായ പാട്ടിയും അവരുടെയൊക്കെ ജീവിതങ്ങളാണ് ഈ പുസ്തകത്തിൽ നിറഞ്ഞു നിൽക്കുന്നത്. ഷൈനി ശശിധരൻ, ലക്ഷ്മണൻ. പി എന്നിവർ കവിതകൾ അവതരിപ്പിച്ചു. കൊടക്കാട് നാരായണൻ, കെ.പി. മുരളി, കെ. അനിത , പി. ഗീത സംസാരിച്ചു.