പ്രതീഷിനെ കൈവിടാതെ, കാസർകോടും.*
*പ്രതീഷിനെ കൈവിടാതെ, കാസർകോടും.*
വൃക്ക നഷ്ടപ്പെട്ട് ചികിത്സയിലായിരുന്ന തൃശ്ശൂർ സ്വദേശി പ്രതീഷ്, തൻ്റെ അമ്മയും, അച്ഛനും നൽകിയ വൃക്കകളിലൂടെ മുന്നോട്ടു പോയി. പാതി വഴിയിൽ പ്രവർത്തനരഹിതമായപ്പോൾ, ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസിന് വിധേയമാകേണ്ടി വന്നു. സ്വർണ്ണ പണിക്കാരനായ പ്രതീഷിന്, തൻ്റെ വരുമാന മാർഗ്ഗമായ തൊഴിൽ ഉപേക്ഷിക്കേണ്ടി വന്നു.പക്ഷെ, ഇനിയെന്ത് എന്ന് പ്രതീഷിന് ആലോചിക്കേണ്ടി വന്നില്ല, തൻ്റെ നാട്ടുകാർ ചികിത്സാ സഹായം നൽകി കൂടെ ചേരാൻ തീരുമാനിച്ചപ്പോൾ, പ്രതിഷ് പ്രതികരിച്ചത്, എനിക്ക് നല്ല പുസ്തക ഷെൽ നിർമ്മിക്കാനാവും, അത് വിറ്റു കിട്ടുന്ന വരുമാനത്തിൽ മുതൽ മുക്കിനു ശേഷം കിട്ടുന്ന വരുമാനത്തിലൂടെ, ഡയാലിസിസ് തുക കണ്ടെത്താം എന്നായിരുന്നു.അത് കേരളം ഏറ്റെടുത്തു. പലയിടങ്ങളിൽ നിന്നും പ്രതീഷിൻ്റെ ജീവൻ്റെ തുടിപ്പായ ഷെൽഫ് വാങ്ങാൻ ഓർഡറുകൾ ലഭിച്ചു.
എന്നാൽ ചട്ടഞ്ചാൽ ഹയർ സെക്കൻ്ററി സ്കൂളിലെ ഹയർ സെക്കൻ്ററി വിഭാഗം മലയളം അധ്യാപaനായ രതീഷ് പിലിക്കോടിന്ഈ വാർത്ത, വിശാലമായ ചിന്തകളിലേക്കുള്ളതായിരുന്നു. തൻ്റെ ഫെയ്സ് ബുക്ക്എക്കൗണ്ട്, വാട്സാപ്പ് വഴിയിലൂടെ പ്രതീഷിൻ്റെ ദു:ഖാർദ്രമായ ജീവിത പരിസരം പ്രചരിപ്പിച്ചു. മാത്രമല്ല, രണ്ടായിരം രൂപ വരുന്ന പുസ്തക ഷെൽഫ് വാങ്ങിക്കാൻ, സുഹൃത്തുക്കളോട് അഭ്യർത്ഥിച്ചു.പ്രതികരണം പ്രതീക്ഷയുള്ളതായി മാറി.രതീഷ് മാഷ് നൽകിയ പ്രതീഷിൻ്റെ സഹോദരൻ പ്രദീപിൻ്റെ ഗൂഗിൾ പേ, ബാങ്ക് എക്കൗണ്ടിൽ നൂറ്റിയൻപതിലധികം ബുക്കിംഗ് വന്നു. ഇന്ന്, രാവിലെ ഒൻപത് മണി മുതൽ തളിപ്പറമ്പ്, പരിയാരം, പിലാത്തറ, പയ്യന്നൂർ, കോത്തായിമുക്ക്, ഓണക്കുന്ന്, കരിവെള്ളൂർ, കാലിക്കടവ്, പിലിക്കോട് തോട്ടം, ഞാണംങ്കൈ, ചെറുവത്തൂർ, കാര്യംകോട്,നീലേശ്വരം, കാഞ്ഞങ്ങാട്, തൃക്കണ്ണാട്, ഉദുമ, പരവനടുക്കം, കാസർകോട്, വിദ്യാനഗർ, ചെർക്കള, ചട്ടഞ്ചാൽ, കൂളിക്കുന്ന്, പൊയിനാച്ചി, പെരിയ, മാവുങ്കാൽ, ചെമ്മട്ടംവയൽ തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ പുസ്തക ഷെൽഫ് എത്തിച്ച് കൊടുത്തു. പ്രതീഷിൻ്റെ നേതൃത്വത്തിൽ തൃശൂരിലെ വീട്ടിൽ നിന്നും നിർമ്മിച്ച ഷെൽഫുകൾ തൻ്റെ പ്രയാസങ്ങളിൽ, ഒരു പ്രതിഫലവും വാങ്ങാതെ ഒന്നിച്ച് നീങ്ങുന്ന സുഹൃത്തുക്കളായ ജോഷി, ജിബിൻ, സജി, സാരഥി സുഭാഷ്, എന്നിവർ ചേർന്നായിരുന്നു ലോറിയിൽ എത്തിച്ചത്.
തുടർന്ന് രതീഷ്മാഷെ കൂടെ അവർ വൈകുന്നേരം വരെ വിവിധ കേന്ദ്രങ്ങളിലെത്തി. ഭൂമിയിലെ മാലാമാരായി ആ കൂട്ടുകാരെ കാണാം.. പ്രതീഷിന് ഇനി വലിയ ശസ്ത്രക്രിയ കൂടി ആവശ്യമാണ്. ഷെൽഫ് വിറ്റുകിട്ടുന്ന തുകയിലെ ചെറിയ ലാഭം കൊണ്ട് എത്രമാത്രം അതിനായി ഉണ്ടാക്കാൻ കഴിയും എന്ന ദു:ഖത്തിലാണവർ.