ജനമൈത്രി ട്രോമാ കെയർ പരിശീലനവുമായി ഹോസ്ദുർഗ്ഗ് ജനമൈത്രി പോലീസ്*
*ജനമൈത്രി ട്രോമാ കെയർ പരിശീലനവുമായി ഹോസ്ദുർഗ്ഗ് ജനമൈത്രി പോലീസ്*
റോഡപകടങ്ങളും ദുരന്തങ്ങളും നേരിടുവാൻ ഹോസ്ദുർഗ്ഗ് ജനമൈത്രി പോലീസ് ട്രാക്ക് കാസറഗോഡും അജാനൂർ ക്ലബ്ബ് യുവജന കൂട്ടായ്മയുമായി ചേർന്ന് കൊത്തിക്കാൽ ലേക്ക് മിത്ര പാർക്കിൽ വച്ച് ട്രോമാ കെയർ പരിശീലനം സംഘടിപ്പിച്ചു. ഡി.വൈ.എസ്.പി ഡോ.വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
എം.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. അജാന്നൂർ കടപ്പുറം യുവജന ക്ലബ്ബുകളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കാണ് പരിശീലനം നൽകിയത്. ദുരന്ത നിവാരണ സേനയായും മറ്റു അത്യാവശ്യ ഘട്ടങ്ങളിലും സമൂഹത്തിന് സഹായകരമായി പ്രവർത്തിക്കും. പ്രഥമ ശുശ്രൂഷ, ലീഡർഷിപ്പ് , റോഡ് സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ പി.പി. സത്യനാരായണൻ , വി.വേണുഗോപാൽ, കെ.വിജയൻ , പ്രദീപ് കുമാർ എന്നിവർ പരിശീലനം നൽകി. ചടങ്ങിൽ ഡി.വൈ.എസ്.പി. ഡോ.വി.ബാലകൃഷ്ണനെ അജാനൂർ കടപ്പുറം യുവജന ക്ലബ്ബുകളുടെ ഉപഹാരം കൊത്തിക്കാൽ ഹസ്സൻ ഹാജി നൽകി ആദരിച്ചു. ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ കെ.പി.സതീഷ് , കെ. ശ്രീജേഷ്, എ. ഇബ്രാഹിം, കെ.രവീന്ദ്രൻ , ടി.വി. പ്രമോദ്, യു .വി . ബഷീർ, ഷഫീഖ് ആവിക്കൽ , ശിഹാബ്, പ്രദീപൻ പിലിക്കോട്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എം.നാരായണൻ, രഞ്ജിത്ത്കുമാർ എന്നിവർ സംസാരിച്ചു.
‘