ലൈബ്രറി കൗൺസിൽ പിലിക്കോട് പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വാരാചരണത്തിൻ്റെ ഹൊസ്ദുർഗ് താലൂക്ക്തല സമാപനത്തിൻ്റെ ഭാഗമായി സ്മൃതിയാത്ര സംഘടിപ്പിച്ചു
കൊടക്കാട്: ലൈബ്രറി കൗൺസിൽ പിലിക്കോട് പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വാരാചരണത്തിൻ്റെ ഹൊസ്ദുർഗ് താലൂക്ക്തല സമാപനത്തിൻ്റെ ഭാഗമായി സ്മൃതിയാത്ര സംഘടിപ്പിച്ചു.
ലൈബ്രറി കൗൺസിൽ പിലിക്കോട് പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വാരാചരണത്തിൻ്റെ ഹൊസ്ദുർഗ് താലൂക്ക്തല സമാപനത്തിൻ്റെ ഭാഗമായി സ്മൃതിയാത്ര സംഘടിപ്പിച്ചു
പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷുകാരെ ആക്ഷേപിച്ച് കവിതയെഴുതിയതിൻ്റെ പേരിൽ ജയിലിലടക്കപ്പെട്ട ടി എസ് തിരുമുമ്പിൻ്റെ പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ സ്മാരക ഭവനത്തിൽ വെച്ചായിരുന്നു സ്മൃതിയാത്രയ്ക്ക് തുടക്കം കുറിച്ചത്.ഗാന്ധിജിയുടെയും തിരുമുമ്പിൻ്റെയും ഛായാചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തി പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി പി പ്രസന്നകുമാരി സ്മൃതി യാത്ര ഉദ്ഘാടനം ചെയ്തു.
സി കൃഷ്ണൻ നായർ അധ്യക്ഷനായിരുന്നു. പിലിക്കോട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് ടി വി ശ്രീധരൻ, ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി വേണുഗോപാലൻ,ഒ പി ടി രാഘവൻ, പി സി പ്രസന്ന, പി വി പ്രഭാകരൻ എന്നിവർ സംസാരിച്ചു. തുടർന്ന് പൊള്ളപ്പൊയിൽ ബാലകൈരളി ഗ്രന്ഥാലയത്തിൽ നിന്നും വെള്ളച്ചാലിലെ ചരിത്രപ്രസിദ്ധമായ കർഷക സമ്മേളന കേന്ദ്രത്തിലേക്ക് സ്മൃതി യാത്രയും നടന്നു. ഹൊസ്ദുർഗ് താലൂക്ക്തല സ്മൃതിയാത്ര സമാപനവും ഗാന്ധിസ്മൃതി സദസ്സും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സി.മെമ്പർ പി രാമചന്ദ്രൻ അധ്യക്ഷനായിരുന്നു.പഞ്ചായത്ത് സമിതി കൺവീനർ കെ പ്രഭാകരൻ, പ്രദീപ് കൊടക്കാട് എന്നിവർ സംസാരിച്ചു.