കാഞ്ഞങ്ങാട് സഹകരണ ആശുപത്രിയുടെ ഷെയർ സമാഹരണവും ബ്രോഷർ പ്രകാശനം നടന്നു.
കാഞ്ഞങ്ങാട് സഹകരണ ആശുപത്രിയുടെ ഷെയർ സമാഹരണവും ബ്രോഷർ പ്രകാശനം നടന്നു.
കാഞ്ഞങ്ങാട് സഹകരണ ആശുപത്രിയുടെ ഷെയർ സമാഹരണവും ബ്രോഷർ പ്രകാശനം നടന്നു.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സഹകരണമേഖലയിൽ പുതുതായി പ്രവത്തനമാരംഭിക്കുന്ന കാഞ്ഞങ്ങാട് സഹകരണ ഹോസ്പിറ്റലിന്റെ ഷെയർ സമാഹരണവും ബ്രോഷർ പ്രകാശനവും നടന്നു. തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ ഷെയർ സമാഹരണത്തിന്റെ യും ബ്രോഷർ പ്രകാശനത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു. കൂട്ടായ്മയിലൂടെ രൂപീകരിക്കുന്നതാണ് സഹകരണ പ്രസ്ഥാനങ്ങൾ എന്നും ഇത്തരം പ്രസ്ഥാ നങ്ങൾ ആശുപത്രി പോലുള്ള സ്ഥാപനങ്ങൾ ആരംഭിക്കുമ്പോൾ ആതുരശുശ്രൂഷാ രംഗത്ത് ജനങ്ങൾക്ക് കൂടുതൽ ഫലപ്രദമായ ചികിത്സകൾ നൽകാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് ആരംഭിക്കുന്ന സഹകരണ ഹോസ്പിറ്റലിന് ലോകോത്തര നിലവാരത്തിലേക്ക് ഉയരാൻ കഴിയട്ടെ എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സഹകരണ സൊസൈറ്റി പ്രസിഡണ്ട് പി. അപ്പുക്കുട്ടൻ അധ്യക്ഷതവഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി. സുജാത ടീച്ചർ, ഭരണ സമിതി അംഗം എം. പൊക്ലൻ, സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി സെക്രട്ടറി കെ. രാജ്മോഹൻ, ഡോക്ടർ കെ. വി. വാസു,എം. ശ്രീകണ്ഠൻ നായർ, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, സ്റ്റീഫൻ,കെ.ആർ. ബൽരാജ് എന്നിവർ സംസാരിച്ചു. ഭരണ സമിതി അംഗം വി.വി. രമേശൻ സ്വാഗതവും കോഡിനേറ്റർ സി. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു