എഫ്.എസ്.ഇ. ടി.ഒ (ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേർസ് ഓർഗനൈസേഷൻ ) പെരിയ യൂണിറ്റിന്റെ നേതൃത്വത്തിൽ ചാലിങ്കാൽ എൽ.പി. സ്കൂൾ പി.ടി.എ യുടെ സഹകരണത്തോടെ സ്കൂളും പരിസരവും ശുചീകരിച്ചു.
എഫ്.എസ്.ഇ. ടി.ഒ (ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേർസ് ഓർഗനൈസേഷൻ ) പെരിയ യൂണിറ്റിന്റെ നേതൃത്വത്തിൽ ചാലിങ്കാൽ എൽ.പി. സ്കൂൾ പി.ടി.എ യുടെ സഹകരണത്തോടെ സ്കൂളും പരിസരവും ശുചീകരിച്ചു.
പെരിയ: കോവിഡ് പ്രതിസന്ധി മൂലം ദീർഘകാലമായി അടച്ചിട്ട സ്കൂളുകൾ നവംബർ ഒന്നിന് തുറക്കുകയാണ്. ഇതിന് മുന്നോടിയായി ചാലിങ്കാൽ എൽ.പി സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. എഫ്.എസ്.ഇ.ടി ഒ പെരിയ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ പിടിഎ യുമായി സഹകരിച്ചുകൊണ്ടാണ് സ്കൂളും പരിസരവും ശുചീകരിച്ചത്. യൂണിയൻ ജില്ലാ കൗൺസിൽ അംഗം കെ.ഹരീഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ കമ്മിറ്റി അംഗം യു.സജിത്ത് അധ്യക്ഷത വഹിച്ചു. ചാലിങ്കാൽ എൽപി സ്കൂൾ സീനിയർ അസിസ്റ്റന്റ് രോഹിണി ടീച്ചർ,
പി. വി. ബാലകൃഷ്ണൻ, ടി. ജലജ, ടി.വി. ശ്രുതി എന്നിവർ സംസാരിച്ചു.
Live Cricket
Live Share Market