പുതിയ അധ്യയന വർഷത്തിലെ കുട്ടികളുടെ കണക്കെടുപ്പ് പ്രക്രിയ സമയബന്ധിതമായി പൂർത്തീകരിച്ച് സ്റ്റാഫ് ഫിക്സേഷൻ നടത്തി അർഹതപ്പെട്ട ഡിവിഷനും അധ്യാപക തസ്തികയും അനുവദിക്കുക.*
*പുതിയ അധ്യയന വർഷത്തിലെ കുട്ടികളുടെ കണക്കെടുപ്പ് പ്രക്രിയ സമയബന്ധിതമായി പൂർത്തീകരിച്ച് സ്റ്റാഫ് ഫിക്സേഷൻ നടത്തി അർഹതപ്പെട്ട ഡിവിഷനും അധ്യാപക തസ്തികയും അനുവദിക്കുക.*
പുതിയ അധ്യയന വർഷത്തിലെ കുട്ടികളുടെ കണക്കെടുപ്പ് പ്രക്രിയ സമയബന്ധിതമായി പൂർത്തീകരിച്ച് സ്റ്റാഫ് ഫിക്സേഷൻ നടത്തി അർഹതപ്പെട്ട ഡിവിഷനും അധ്യാപക തസ്തികയും അനുവദിക്കുക.*
അജാനൂർ ഗ്രാമ പഞ്ചായത്തിലെ മുക്കൂട് ഗവ: എൽ.പി.സ്കൂളിന് എട്ട് ക്ലാസ്സ് മുറികളുള്ള പുതിയ കെട്ടിടം പണിയണമെന്നും, പുതിയ അധ്യയനവർഷത്തിലെ കുട്ടികളുടെ കണക്കെടുപ്പ് പ്രക്രിയ സമയബന്ധിതമായി പൂർത്തീകരിച്ച് സ്റ്റാഫ് ഫിക്സേഷൻ നടത്തി അർഹതപ്പെട്ട ഡിവിഷനും അധ്യാപക തസ്തികയും അനുവദിക്കണമെന്നും അധ്യാപക-രക്ഷാകർത്തൃ സമിതി വാർഷിക ജനറൽ ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
മൂന്നു വർഷം മുമ്പ് 60 മാത്രമുണ്ടാ യിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ 126 കുട്ടികൾ പഠിക്കുന്നുണ്ട്.. പ്രീ പ്രൈമറിയിലെ 40 കുട്ടികൾ കൂടിയാകുമ്പോൾ ആകെ കുട്ടികളുടെ എണ്ണം 166 ആകും. 2018-19 അധ്യയന വർഷം ഒന്നാം ക്ലാസ്സിൽ 15 കുട്ടികൾ ഉണ്ടായിരുന്ന സ്ഥാനത്ത് കഴിഞ്ഞ വർഷം39 ഉം ഈ വർഷം 43 ഉം ആയി അത് വർധിച്ചു. ഈ നില തുടർന്നാൽ രണ്ടു വർഷത്തിനുള്ളിൽ സ്കൂളിലെ എല്ലാ ക്ലാസ്സിലും രണ്ട് ഡിവിഷനുകൾ ഉണ്ടാകും. അങ്ങനെ വരുമ്പോൾ പ്രീ പൈമറിയുൾപ്പെടെ 10 ക്ലാസ്സുകൾ നടത്താൻ 10 മുറികളും ഓഫീസ്, സ്റ്റാഫ് റൂം, ലൈബ്രറി, ലബോറട്ടറി, കമ്പ്യൂട്ടർ റൂം എന്നിവയ്ക്കായി വേറെ 5 മുറികളും ഉൾപ്പെടെ 15 മുറികൾ ഉണ്ടായാലേ അധ്യയനം സുഗമമായി നടത്താൻ കഴിയൂ. നിലവിൽ 20 വർഷത്തിലധികം പഴക്കമുളള രണ്ട് കെട്ടിടങ്ങളിലായി 7 മുറികൾ മാത്രമാണ് വിദ്യാലയത്തിലുള്ളത്. അതിനാൽ പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ,നടപ്പു സാമ്പത്തിക വർഷം തന്നെ കാസർഗോഡ് ഡവലപ് മെന്റ് പാക്കേജ്, പഞ്ചായത്ത് പദ്ധതി ,MLA ഫണ്ട് തുടങ്ങിയ സാധ്യതകൾ പ്രയോജനപ്പെടുത്തി കെട്ടിട നിർമ്മാണത്തിനാവശ്യമായ തുക നീക്കി വെക്കേണ്ടുന്നതിന്റെ പ്രാധാന്യം യോഗം അംഗീകരിച്ച പ്രമേയത്തിൽ വിശദമാക്കിയിട്ടുണ്ട്. ഇതിനു പുറമെ ,സ്കൂൾ തുറന്നാൽ കുട്ടികളുടെ കണക്കെടുപ്പ് പ്രക്രിയ സമയബന്ധിതമായി പൂർത്തീകരിച്ച് സ്റ്റാഫ് ഫിക്സേഷൻ നടത്തി അർഹതപ്പെട്ട ഡിവിഷനും അധ്യാപക തസ്തികയും അനുവദിക്കുക, കുട്ടികളുടെ എണ്ണത്തിലുണ്ടായ വർധനവ് കണക്കിലെടുത്ത് 20 സെറ്റ് പുതിയ ഫർണിച്ചറുകൾ (ബെഞ്ച് & ഡെസ്ക് ) ലഭ്യമാക്കുക, കുട്ടികളുടെ കായിക വിനോദങ്ങൾക്കും പരിശീലനങ്ങൾക്കും ഉതകും വിധം മുക്കൂട് സ്കൂളിന്റെ സമീപ പ്രദേശത്ത് പൊതു കളിസ്ഥലം നിർമിക്കുക തുടങ്ങിയ പ്രമേയങ്ങളും യോഗം അംഗീകരിച്ചു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ജി. പുഷ്പ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ എം.ബാലകൃഷ്ണൻ , മദർ പി.ടി.എ പ്രസിഡണ്ട് അംബിക. സി.എച്ച് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പി.ടി.എ പ്രസി ഡണ്ട് മൂസാൻ എം. അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രഥമാധ്യാപകൻ ഒയോളം നാരായണൻ പ്രവർത്തനറിപ്പോർട്ടും വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ധനുഷ്.എം.എസ് സ്വാഗതവും സീനിയർ അസിസ്റ്റന്റ് സുജിത. എ.വി നന്ദിയും പറഞ്ഞു.
പുതിയ വർഷത്തെ ഭാരവാഹികളായി
റിയാസ് അമലടുക്കം (പ്രസിഡണ്ട്)
രാജേഷ്.പി.വി ,
സുനിത പ്രകാശൻ (വൈസ് പ്രസി സണ്ടുമാർ)
കെ.നാരായണൻ (സെക്രട്ടറി)
സുജിത എ.വി ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
മദർ പി.ടി.എ ഭാരവാഹികളായി
സൗമ്യ ശശി (പ്രസിഡണ്ട്),
റീന രവി. എം,
സൗദ ആർ (വൈസ് പ്രസിഡണ്ടുമാർ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.