അവനി മാഷ് സ്മൃതിയിൽ… *അവനീന്ദ്രനാഥ് മാസ്റ്റർ കൂടുതൽ ഉത്തരവാദിത്വങ്ങൾ നൽകിക്കൊണ്ടേയിരിക്കുന്നു.. ഇ.ചന്ദ്രശേഖരൻ എം.എൽ.എ*
അവനി മാഷ് സ്മൃതിയിൽ…
*അവനീന്ദ്രനാഥ് മാസ്റ്റർ കൂടുതൽ ഉത്തരവാദിത്വങ്ങൾ നൽകിക്കൊണ്ടേയിരിക്കുന്നു.. ഇ.ചന്ദ്രശേഖരൻ എം.എൽ.എ
അധ്യാപനം, സാമൂഹ്യ സേവനം കൂടിയാണെന്ന് നിരന്തരം പ്രവൃത്തിയിലൂടെ കാട്ടി തന്ന, സത്യസന്ധനായ അധ്യാപകനായിരുന്നു അവനീന്ദ്രനാഥ്. ഒരധ്യാപകൻ കുട്ടികളുടെ മനസ്സിൽ മരണശേഷവും കുടിക്കൊള്ളുന്നുവെങ്കിൽ, അതു മാത്രം മതി, അദ്ദേഹത്തെ വിലയിരുത്താൻ.ചട്ടഞ്ചാലിൽ അവനീന്ദ്രനാഥ് മാഷിൻ്റെ പേരിൽ ട്രസ്റ്റ് രൂപീകരിച്ചതിനു ശേഷമുള്ള പരിപാടികളിൽ ഇതിനു മുൻപും പല തവണ പങ്കെടുത്തിട്ടുണ്ട്. ജനപ്രതിനിധി എന്ന നിലയിലും, വ്യക്തിപരമായും എല്ലാ പിന്തുണയും നൽകുമെന്നും, ഇ.ചന്ദ്ര ശേഖരൻ എം എൽ.എ. പറഞ്ഞു.
നീണ്ട വർഷം ചട്ടഞ്ചാൽ ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകനും, പ്രിൻസിപ്പലുമായിരുന്ന, അവനീന്ദ്രനാഥ് മാസ്റ്റരുടെ നാലാം ചരമവാർഷിക ദിനത്തിൽ, ചട്ടഞ്ചാലിൽ പ്രവർത്തിക്കുന്ന, പി.അവനീന്ദ്രനാഥ് സ്മാരക ട്രസ്റ്റിൻ്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുൻ റവന്യൂ മന്ത്രി കൂടിയായ ഇചന്ദ്രശേഖരൻ എം എൽ.എ…. ട്രസ്റ്റിൻ്റെ പ്രവർത്തനങ്ങളെ സജീവമാക്കുകയാണെന്ന്, നിങ്ങളുടെ പ്രധാന കർത്തവ്യമെന്നും, അതിനായി അവനീന്ദ്രനാഥ് മാസ്റ്റരുടെ ജ്യേഷ്ഠസഹോദരൻ ഡോ.പി.ഭാസ്കരൻനായർ ട്രസ്റ്റിൻ്റെ ചെയർമാൻ ആയതും സന്തോഷം തരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ട്രസ്റ്റിൻ്റെ മൂന്നാമത് സംസ്ഥാന അധ്യാപക അവാർഡ് കവി എ.സി. ശ്രീഹരി, കെ.വി.രവീന്ദ്രൻ മാസ്റ്റർക്ക് നൽകി. പി.ബാലചന്ദ്രൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ട്രസ്റ്റ് ചെയർമാൻ പി.ഭാസ്കരൻനായർ ട്രസ്റ്റ് ഏറ്റെടുത്ത് നടത്തുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ പ്രൊജക്ട് കെ.ജെ ആൻ്റണി മാസ്റ്റർക്ക് ചടങ്ങിൽ നൽകി. ഡോ.കെ.വി.സജീവൻ, സിനാഷ എന്നിവരെ ഷാനവാസ് പാദൂർ ആദരിച്ചു.
ട്രസ്റ്റ് പ്രസിഡൻ്റ് കൃഷ്ണൻ ചട്ടഞ്ചാൽ അധ്യക്ഷത വഹിച്ചു.
ട്രസ്റ്റിൻ്റെ വിവിധ പ്രവർത്ത രേഖ,ഭരണ സമിതിയംഗം പി.വി.രാജൻ മാസ്റ്റർ അവതരിപ്പിച്ചു.
രതീഷ് പിലിക്കോട് എഡിറ്ററായ അവനി വാഴ് വിൻ്റെ മൂന്നാം പതിപ്പ്,ചടങ്ങിൽ ഇ.ചന്ദ്രശേഖരൻ എം.എൽ.എ, കെ.അശോകൻ മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു.
എം. ബാലഗോപാലൻ, കെ.വി.രഘുനാഥൻ, സി.എച്ച് അഷ്റഫ്, സുലൈമാൻ ബാദുഷ, വി.രാമചന്ദ്രൻ, സി.ഹരിദാസൻ സംസാരിച്ചു.
പി. അവനീന്ദ്രനാഥ് മാസ്റ്റർ പൊതുജന വായനശാല & ഗ്രന്ഥാലയത്തിൻ്റെ സെക്രട്ടറി കെ.രാഘവൻ മാസ്റ്റർ സ്വാഗതവും, ട്രസ്റ്റ് ജോ. സെക്രട്ടറി ഉണ്ണികൃഷ്ണൻ അണിഞ്ഞ നന്ദിയും പറഞ്ഞു.
തുടർന്ന് ജില്ലാതല, യു.പി, ഹൈസ്കൂൾ – ഹയർ സെക്കൻ്ററി വിഭാഗം ക്വിസ് മത്സരം നടന്നു.
പി. മുരളീധരൻ മാസ്റ്റർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി.
കെ.വി.ഗോവിന്ദൻ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ട്രസ്റ്റ് വൈസ് പ്രസിഡൻ്റ് എസ്.സുമിത്ര അധ്യക്ഷത വഹിച്ചു.സി.ഹരിദാസൻ സ്വാഗതവും, സുധീഷ് ചട്ടഞ്ചാൽ നന്ദിയും പറഞ്ഞു.