വീകേന്ദ്രീകൃതാസൂത്രണം: കേരള അനുഭവങ്ങൾ പങ്ക് വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ …. കൈയടി നേടി അഖിലേന്ത്യാ ശിൽപ്പശാല ***************************************

വീകേന്ദ്രീകൃതാസൂത്രണം: കേരള അനുഭവങ്ങൾ പങ്ക് വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ …. കൈയടി നേടി അഖിലേന്ത്യാ ശിൽപ്പശാല
***************************************

നാഷണൽ ഇൻസ്റ്റിട്യൂറ്റ് ഓഫ് റൂറൽ ഡവലപ്മെൻറ് ആൻറ് പഞ്ചായത്ത് രാജിന്റെ ആഭിമുഖ്യത്തിൽ മംഗളൂരുവിൽ നടക്കുന്ന’സബ്കീ യോജന സബ്കീ വികാസ്’ അഖിലേന്ത്യ ശിൽപ്പശാല ഒന്നാം ദിനം ശ്രദ്ധേയമായി.

/

ഒമ്പതാം പഞ്ചവത്സര പദ്ധതി മുതൽ കേരളത്തിൽ ആരംഭിച്ച ജനകീയാസൂത്രണ പദ്ധതി മറ്റ് സംസ്ഥാനങ്ങൾക്ക് പരിചയപ്പെടുത്താൻ ശിൽപശാല സഹായകമായി

. റീജണൽ വർക്ക് ഷോപ്പിൽ
ആന്ധ്ര,ഗോവ,കർണാടക,കേരള,മഹാരാഷ്ട,ഒഡീസ,തമിഴ്നാട്,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെയും അന്തമാൻ,ഭദ്രനാഗർഹവേലി,ഡാമൻഡിയു,ലക്ഷദ്വീപ്,പോണ്ടിച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി 113 പ്രതിനിധികൾ പങ്കെടുക്കുന്നു.

കേരള ത്തിൽ നിന്നും എട്ട് പേരാണ് ശിൽപശാലയിൽ പങ്കെടുക്കുന്നത്. ജനപ്രതിനിധികളായി
ശ്രീമതി ബേബി ബാലകൃഷ്ണൻ, [പ്രസിഡൻറ് കാസർകോട് ജില്ലാ പഞ്ചായത്ത്, ]ജസ്റ്റിൻ ബേബി, [പ്രസിഡൻറ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, ] എന്നിവരും

ഉദ്യോഗസ്ഥ പ്രതിനിധികളായി
ജെ ജോസഫൈൻ, [സ്റ്റേറ്റ് പ്ലാനിങ്ങ് ബോർഡിലെ ചീഫ് പ്ലാനിങ്ങ് ഓഫീസർ, ]പി.എം.ഷഫീഖ്, [കില ഡപ്യൂട്ടി ഡയറക്ടർ, ]നിഫി എസ് ഹഖ് [എ.ഡി.സി ഗ്രാമവികസന കമ്മീഷണറേറ്റ്, ]വി.അനിൽകുമാർ [സീനിയർ സൂപ്രണ്ട് പഞ്ചായത്ത് ഡയറക്ടറേറ്റ്, ]കെ.എസ് ബിനുരാജ്,എം കണ്ണൻ-കില പങ്കെടുക്കുന്നു.

കേന്ദ്ര പഞ്ചായത്ത് രാജ് വകുപ്പിൽ കൺസൽറ്റൻറായ ഡോ:പി.പി.ബാലൻ[മുൻ കില ഡയറക്ടർ]കുടുംബശ്രീ നാഷണൽ അസിസ്‌സ്റ്റൻറ് പ്രോഗ്രാം മാനേജർ എലിസബത്ത് സോബി എന്നീ മലയാളികളും പങ്കെടുക്കുന്നു

11 ന് രാവിലെ ഉദ്ഘാടന സെഷനിൽ കർണ്ണാടക ഗ്രാമവികസനമന്ത്രി ശ്രീ കെ.എസ് ഈശ്വരപ്പയും ഉന്നത ഉദ്യോഗസ്ഥരും ഓൺലൈനായും നേരിട്ടും പങ്കെടുത്തു.
രാജ്യത്തെ വിവിധ പദ്ധതികളെ ഭൂവിവര വ്യവസ്ഥ മുതലായ പുത്തൻ സാങ്കേതിക വിദ്യകളുടെ പശ്ചാത്തലത്തിൽ എങ്ങനെ തദ്ദേശഭരണ സ്ഥാപന പദ്ധതികളുമായി സംയോജിപ്പിക്കാം എന്നതിലൂന്നിയുള്ള ശിൽപശാലയാണ് പുരോഗമിക്കുന്നത്

കേരളത്തിലെ അധികാര വികേന്ദ്രീകരണവും സ്ത്രീശാക്തീകരണവും അവതരണങ്ങളിലും ചർച്ചകളിലും നിറഞ്ഞു നിന്നു.

പ്രാദേശിക വികസനത്തിൽ പുത്തൻ സംസ്കാരം വളർത്തിയെടുക്കുന്നതിന് കേരളം സ്വീകരിച്ച ആസൂത്രണ പ്രക്രിയ വളരെ ശ്രദ്ധേയമെന്ന് ശിൽപ്പശാലയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.


ആദ്യ ദിവസം സമാപനത്തിൽ കന്നഡ
കഥ പറയുന്ന യക്ഷഗാനാവതരണം വേറിട്ട അനുഭവമായി.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close