ആവേശകരമായ അന്തരിക്ഷത്തിൽ കെ എസ് ടി എ നിർമ്മിച്ച കുട്ടിക്കൊരു വീട് ഉദ്ഘാടനം ചീമേനി വണ്ണാത്തികാനത്ത് നിർവ്വഹിച്ചു
ആവേശകരമായ അന്തരിക്ഷത്തിൽ കെ എസ് ടി എ നിർമ്മിച്ച കുട്ടിക്കൊരു വീട് ഉദ്ഘാടനം ചീമേനി വണ്ണാത്തികാനത്ത് നടന്നു
കെ എസ് ടി എ കാസർഗോഡ് ജില്ലാ കമ്മിറ്റി ചീമേനി നിർമ്മിച്ച കുട്ടിക്കൊരു വീട് ഉദ്ഘാടനം മുൻ എംഎൽഎ കെ പി സതീഷ് ചന്ദ്രൻ നിർവഹിച്ചു ചടങ്ങിൽ കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി വത്സലൻ അധ്യക്ഷത വഹിച്ചു ജില്ലാ പ്രസിഡണ്ടും സംഘാടക സമിതി ചെയർമാനുമായ എ ആർ വിജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു
കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ രാഘവൻ കോൺട്രാക്ടർക്ക് ഉപഹാരം സമ്മാനിച്ചു ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, കെ എസ് ടി എ സംസ്ഥാന നിർവാഹകസമിതി അംഗം സി എം മീനാകുമാരി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ഹരിദാസ്, എൻ കെ ലസിത , ജില്ലാ ട്രഷറർ ടി പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു ജില്ലാ സെക്രട്ടറി പി ദിലീപ്കുമാർ സ്വാഗതവും സംഘാടക സമിതി കൺവീനർ എം ഇ ചന്ദ്രാംഗദൻ നന്ദിയും പറഞ്ഞു തുടർന്ന് പായസ വിതരണം നടന്നു