കണ്ടോ ഞങ്ങളെ ” കുഞ്ഞാവക്കാലം”
കണ്ടോ ഞങ്ങളെ
” കുഞ്ഞാവക്കാലം”
ചെറുവത്തൂർ:
കുഞ്ഞു വാവക്കാലം തിരികെയെത്തിയപ്പോൾ കുട്ടികളിലും രക്ഷിതാക്കളിലും കൗതുകം. ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂളിലാണ് ശിശുദിനാഘോഷ ഭാഗമായി കുട്ടികളുടെ കുഞ്ഞുവാവക്കാലം കൂട്ടുകാരുടെ മുന്നിലെത്തിയത്. മൂന്നാം ക്ലാസുകാരുടെ ഇപ്പോഴുള്ള ഫോട്ടോയും ഒരുവയസിൽ താഴെ പ്രായമുള്ള ഫോട്ടോയും ചേർത്തു വെച്ചായിരുന്നു ശിശുദിനത്തിൽ ” കുഞ്ഞുവാവക്കാലം എന്ന പേരിൽ വീഡിയോ ആൽബം ” ഒരുക്കിയത്. കുട്ടികളുടെയെല്ലാം അന്നും ഇന്നുമുള്ള ഫോട്ടോകൾ ചേർത്ത് വച്ചപ്പോൾ അത് കൗതുകക്കാഴ്ചയായി.
അധ്യാപകരുടെ കുഞ്ഞുകാലത്തെ ഫോട്ടോയും ആൽബത്തിൽ ഇടം പിടിച്ചു. പുതുമയാർന്ന ആശയത്തിൽ പുറത്തിറക്കിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
വനിതാ – ശിശു വികസന വകുപ്പ് ഉജ്വല ബാല്യം പുരസ്കാരം നേടിയ നിള.വി പ്രകാശനം ചെയ്തു. കുട്ടികളുടെ കലാപരിപാടികളും നടന്നു.
ടി. റജിന, കെ വിനയചന്ദ്രൻ, ധന്യ സംസാരിച്ചു. സ്കൂൾ തുറന്നെങ്കിലും ഞായർ അവധി ദിനത്തിൽ ശിശുദിനമെത്തിയതിനാൽ ഓൺലൈൻ വഴിയാണ് വിദ്യാലയങ്ങളിൽ ശിശുദിനാഘോഷം നടന്നത്
ആൽബത്തിൽ കുട്ടികളുടെ കുഞ്ഞുവാവക്കാലം