നാഗസാക്കി ദിനാചാരണത്തിന്റെ ഭാഗമായി തൃക്കരിപ്പൂർ വി പി പി മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക ഗവണ്മെന്റ് വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വോളന്റിയർമാർ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു.
*യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു
നാഗസാക്കി ദിനാചാരണത്തിന്റെ ഭാഗമായി തൃക്കരിപ്പൂർ വി പി പി മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക ഗവണ്മെന്റ് വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വോളന്റിയർമാർ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു.
യുദ്ധങ്ങളുടെ കെടുതികൾ പല തവണ വെളിപ്പെട്ടിട്ടും, ലോകത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും ഏക പക്ഷീയമായതും അല്ലാത്തതുമായ യുദ്ധങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇവിടങ്ങളിൽ ഇരകളാക്കപ്പെടുന്നവർക്ക് ഐക്യ ദാർഢ്യങ്ങൾ പ്രകടിപ്പിക്കാനും യുദ്ധ വെറിക്കെതിരെ സമൂഹ മനസാക്ഷി ഉയർത്തുന്നതിനും വേണ്ടി വിദ്യാർത്ഥികൾ അണി നിരന്ന റാലി നടക്കാവ് യുദ്ധ സ്മാരകത്തിൽ വെച്ച് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി കെ ബാവ ഫ്ലാഗ് ഓഫ് ചെയ്തു. പി സുകുമാരൻ മാസ്റ്റർ മുഖ്യാഥിതിയായിരുന്നു.
എൻ എസ് എസ് പ്രോഗ്രാം ഓഫീസർ കെ എം രംജിത്ത്, കെ കെ സാജു, കെ പ്രമോദ്, കെ കെ അഖിൽ എന്നിവർ നേതൃത്വം നൽകി.