കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ കെ.എസ്.ടി.എ. ഹൊസ്ദുർഗ് ഉപജില്ലാ സമ്മേളനം നവംബർ 28 ന് ഞായറാഴ്ച ബല്ലാ ഈസ്റ്റ് ഗവ: ഹയർ സെക്കന്ററി സ്കൂളിൽ നടക്കും. സംസ്ഥാന കമ്മിറ്റിയംഗം സ: പി.വി.പ്രദീപൻ ഉദ്ഘാടനം ചെയ്യും. നവകേരള സൃഷ്ടിക്കായി അണിചേരൂ …. മതനിരപേക്ഷ ജനകീയ വിദ്യാഭ്യാസം ശക്തിപ്പെടുത്തൂ …. എന്നതാണ് ഈ വർഷത്തെ സമ്മേളന മുദ്രാവാക്യം. സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി തോയമ്മലിൽ ചേർന്ന പൊതുസമ്മേളനം കാഞ്ഞങ്ങാട് നഗരസഭാ ചെയർ പേഴ്സൺ സ:കെ.വി. സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു.
കെ. എസ്.ടി.എ. ഹൊസ്ദുർഗ് ഉപജില്ലാ സമ്മേളനം നവംബർ 28 ന് ജി.എച്ച്.എസ്.എസ്. ബല്ലാ ഈസ്റ്റിൽ.
കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ കെ.എസ്.ടി.എ. ഹൊസ്ദുർഗ് ഉപജില്ലാ സമ്മേളനം നവംബർ 28 ന് ഞായറാഴ്ച ബല്ലാ ഈസ്റ്റ് ഗവ: ഹയർ സെക്കന്ററി സ്കൂളിൽ നടക്കും. സംസ്ഥാന കമ്മിറ്റിയംഗം സ: പി.വി.പ്രദീപൻ ഉദ്ഘാടനം ചെയ്യും. നവകേരള സൃഷ്ടിക്കായി അണിചേരൂ …. മതനിരപേക്ഷ ജനകീയ വിദ്യാഭ്യാസം ശക്തിപ്പെടുത്തൂ …. എന്നതാണ് ഈ വർഷത്തെ സമ്മേളന മുദ്രാവാക്യം. സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി തോയമ്മലിൽ ചേർന്ന പൊതുസമ്മേളനം കാഞ്ഞങ്ങാട് നഗരസഭാ ചെയർ പേഴ്സൺ സ:കെ.വി. സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. വി.കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.വി.രാജേഷ്, പി.ശ്രീകല, പി.മോഹനൻ , കെ.വി.സുശീല ,രതീഷ് നെല്ലിക്കാട്ട്, കമല പി പി , രാജേഷ് സ്കറിയ, ബിന്ദു.എ സി , കെ.വി.രതീഷ് എന്നിവർ സംസാരിച്ചു.
അധ്യാപക കലാമേള, സെമിനാറുകൾ, പൊതുസമ്മേളനം, പ്രതിനിധി സമ്മേളനം, ശിൽപശാലകൾ തുടങ്ങി വിവിധ പരിപാടികളാണ് സമ്മേളനത്തിന്റെ ഭാഗമായി നടത്തപ്പെടുന്നത്.