ജിമ്മി ജോർജ്ജ് അനുസ്മരണവും മാസ്റ്റേഴ്സ് വോളി സൗഹൃദ മത്സരവും …….
ജിമ്മി ജോർജ്ജ് അനുസ്മരണവും മാസ്റ്റേഴ്സ് വോളി സൗഹൃദ മത്സരവും …….
ജിമ്മി ജോർജ്ജ് അനുസ്മരണവും മാസ്റ്റേഴ്സ് വോളി സൗഹൃദ മത്സരവും …….
കൊടക്കാട് : അനശ്വര വോളി ബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ മുപ്പത്തിനാലാം ചരമവാർഷിക ദിനത്തിൽ കൊടക്കാട് അനുസ്മരണം സംഘടിപ്പിച്ചു. നാരായണ സ്മാരക സ്പോർട്സ് ക്ലബ്ബും ഗ്രന്ഥാലയം യുവജനവേദിയും ചേർന്നാണ് അനുസ്മരണം സംഘടിപ്പിച്ചത്. വോളി ബോൾ അസോസിയേഷൻ കാസർഗോഡ് ജില്ലാ സെക്രട്ടറി വി.വി.വിജയമോഹനൻ ഉദ്ഘാടനം ചെയ്തു. സ്പോർട്സ് നിരീക്ഷകൻ ധനേഷ് പുറച്ചേരി അനുസ്മരണ ഭാഷണം നടത്തി. ചടങ്ങിൽ അര നൂറ്റാണ്ട് കാലത്തെ വോളി ബോൾ രംഗത്തെ നിറസാന്നിദ്ധ്യം എസ് എറമുളാൻ കണ്ടോത്തിനെ ആദരിച്ചു. മോഹനൻ മേച്ചേരി അദ്ധ്യക്ഷത വഹിച്ചു. സി.പി. മഹേഷ്, പി കെ. ഗിരിഷ് എന്നിവർ സംസാരിച്ചു.
തുടർന്ന് മാസ്റ്റേഴ്സ് വോളി ടീം എടാട്ടും NSSC കൊടക്കാട് മാസ്റ്റേഴ്സ് ടീമും തമ്മിലുളള സൗഹൃദ മത്സരവും നടന്നു. മുൻ സംസ്ഥാന യൂനിവേഴ്സിറ്റി താരങ്ങൾ വീണ്ടും ഗ്രൗണ്ടിൽ അണിനിരന്നപ്പോൾ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ മത്സരം വീക്ഷിക്കാനെത്തി…..