പരിസ്ഥിതി നിയമങ്ങൾ എട്ടുകാലിയുടെ വലകൾ പോലെ* – ടി. പി.പത്മനാഭൻ

* പരിസ്ഥിതി നിയമങ്ങൾ എട്ടുകാലിയുടെ വലകൾ പോലെ*
– ടി. പി.പത്മനാഭൻ #.
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔


അമ്പലത്തറ: ചെറുതിനെ പിടിക്കുകയും വലിയ ജീവികൾ ഭേദിച്ചു പോകുകയും ചെയ്യുന്ന എട്ടുകാലി വലകൾ പോലെയാണ് നമ്മുടെ പരിസ്ഥിതി നിയമങ്ങളെന്ന് പയ്യന്നൂർ ‘സീക്ക്, ഡയറക്ടറും പരിസ്ഥിതി ശാസ്ത്രത്തിൻ്റെ പ്രചാരകനുമായ ടി.പി.പത്മനാഭൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.160 കോടി വർഷം പഴക്കമുള്ള പശ്ചിമഘട്ടമായിരുന്നു കേരളത്തെ പ്രകൃത്യാലുണ്ടാകുന്ന മരുഭൂവത്കരണത്തിൽ നിന്നും സംരക്ഷിച്ചിരുന്നത്. ടൂറിസത്തിൻ്റെ പ്രചരണത്തിനു വേണ്ടിയാണ് നാടിൻ്റെ പേര് തന്നെ മാറ്റിയെഴുതിയത്. ഇൻ്റേണൽ ടൂറിസം നടക്കുന്ന കാലത്ത് പോലും ഒരു വർഷത്തെ ആയുസ്സെങ്കിലുമുള്ള റോഡുകൾ നിർമ്മിക്കാൻ പ്രാപ്തിയില്ലാത്ത എഞ്ചിനീയറിംഗ് സംവിധാനമാണ് കേരളത്തിലുള്ളത്. ഇത് പശ്ചിമഘട്ടത്തെ തുരന്നെടുക്കാനുള്ള ലക്ഷ്യത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. .ഭൗമ വിവേകവും പാരിസ്ഥിതിക വിവേകവും നമുക്ക് എന്നേ നഷ്ടമായിരിക്കുന്നു. പഠിപ്പിച്ചതു തന്നെ പഠിപ്പിച്ചു കൊണ്ടിരിക്കാനുള്ള സൗകര്യമുള്ളത് കൊണ്ടായിരിക്കണം യൂനിവേഴ്സിറ്റി സിലബസുകൾ പോലും കാലോചിതമായി പരിഷ്കരിക്കാത്തത്. അമ്പലത്തറ കേശവ്ജി സ്മാരക ഗ്രന്ഥാലയവും കാസറഗോഡ് ജില്ലാ പരിസ്ഥിതി സമിതിയും കാഞ്ഞങ്ങാട് നെഹ്റു കോളേജ് എൻ എസ് എസ് യൂനിറ്റുകളും സംയുക്തമായി സംഘടിപ്പിച്ച ‘കാലാവസ്ഥ വ്യതിയാനവും മാറുന്ന കേരളവും’ എന്ന വിഷയത്തിലുള്ള ത്രിദിന പ്രഭാഷണ പരമ്പരയുടെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജെറാഡ് ഡയമണ്ടിൻ്റെ ‘ Guns Germs Steels’, പോൾ കലാനിധിയുടെ ‘When Breath Becomes Air ‘ തുടങ്ങിയ കൃതികളുടെ വായന പാരിസ്ഥിതിക അടിയന്തരാവസ്ഥ ബോധ്യപ്പെടാൻ ഉപകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഡ്വ.ടി.വി.രാജേന്ദ്രൻ മോഡറേറ്ററായിരുന്നു.വി.വിജയകുമാർ, അമ്പലത്തറ നാരായണൻ,വി.കെ. വിനയൻ, ജോർജ്കുട്ടി വെള്ളരിക്കുണ്ട്, ജേക്കബ് പുളിക്കൻ, വിദ്യാർത്ഥികളായ ടോം കൃസ്ത്യാനോ, കെ. നിരഞ്ജന, അതുൽ പ്രേം, ആശിഷ് ‘ശാരിക, ആൽവിൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.പി.വി.ജയരാജ് സ്വാഗതവും ഗോപി മുളവന്നൂർ നന്ദിയും പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close