
മാർച്ച് 4 മുതൽ 9 വരെ പള്ളിക്കര കേണമംഗലം ക്ഷേത്രത്തിൽ നടക്കുന്ന പെരുംങ്കളിയാട്ട മഹോത്സവത്തിന്റെ അന്നദാനത്തിനുള്ള കലവറ നിറഞ്ഞു. ആചാരപ്പെരുമയിൽ ഞായറാഴ്ച രാവിലെപള്ളിക്കര ഭഗവതി ക്ഷേത്രത്തിൽ നിന്നുമാണ് പ്രധാന കലവറ ഘോഷയാത്ര തുടങ്ങിയത്. ആചാരസ്ഥാനികരുടെ അകമ്പടിയിൽ വിവിധ കഴകങ്ങളുടെയും,ക്ഷേത്രങ്ങളുടെയും,ക്ഷേത്രത്തിലെ അവകാശ തറവാടുകളുടെയും നേതൃത്വത്തിൽ മുത്തുകുടകളുടെയും വാദ്യമെളെങ്ങളുടെയും അകമ്പടിയോടെയാണ് വർണ്ണാഭമായി കലവറ നിറക്കൽ ഘോഷയാത്ര നടന്നത്.
നീലേശ്വരം:മാർച്ച് 4 മുതൽ 9 വരെ പള്ളിക്കര കേണമംഗലം ക്ഷേത്രത്തിൽ നടക്കുന്ന പെരുംങ്കളിയാട്ട മഹോത്സവത്തിന്റെ അന്നദാനത്തിനുള്ള കലവറ നിറഞ്ഞു.
ആചാരപ്പെരുമയിൽ ഞായറാഴ്ച രാവിലെപള്ളിക്കര ഭഗവതി ക്ഷേത്രത്തിൽ നിന്നുമാണ് പ്രധാന കലവറ ഘോഷയാത്ര തുടങ്ങിയത്. ആചാരസ്ഥാനികരുടെ അകമ്പടിയിൽ വിവിധ കഴകങ്ങളുടെയും,ക്ഷേത്രങ്ങളുടെയും,ക്ഷേത്രത്തിലെ അവകാശ തറവാടുകളുടെയും
നേതൃത്വത്തിൽ മുത്തുകുടകളുടെയും വാദ്യമെളെങ്ങളുടെയും അകമ്പടിയോടെയാണ് വർണ്ണാഭമായി കലവറ നിറക്കൽ ഘോഷയാത്ര നടന്നത്.
ക്ഷേത്രം കൊയ്മ തറവാടായ കൊണോത്ത് തറവാട്ടിൽ നിന്നും ആദ്യം വിഭവങ്ങൾ കലവറയിലേക്കെത്തിച്ചു.തൊട്ടുപിന്നാലെ കല്ല്യോട്ട് കഴകം,തൃക്കരിപ്പൂർ കണ്ണമംഗലം കഴകം, കുമ്മണാർ കളരി,ചീമേനി ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം, പാലേരെ കീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രം,നാദക്കോട്ട് കഴകം ഭഗവതി ക്ഷേത്രം,മോനാച്ച ശ്രീ ഭഗവതി ക്ഷേത്രം, കൂട്ടത്തിലറ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം,മുണ്ടേമാട് പൊട്ടൻ ദേവസ്ഥാനം, ശ്രീ കൊട്ടിലങ്ങാട്ട് ഭഗവതി ക്ഷേത്രം,മുണ്ടോട്ട് നന്തപുരം ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം,വള്ളിക്കുന്ന് ഗുളികൻ ദേവസ്ഥാനം,കക്കാട്ട് പനക്കൂൽ തറവാട് ഉൾപ്പടെ വിവിധ കഴകങ്ങളും ക്ഷേത്രങ്ങളും തറവാടുകളും കേണമംഗലം യുഎഇ കമ്മിറ്റിയുൾപ്പടെ വിവിധ കമ്മറ്റികളും കലവറ ഘോഷയാത്രയിൽ അണിനിരന്നു.
6 നാളുകളിലായി നടക്കുന്ന പെരുങ്കളിയാട്ടത്തിൽ ക്ഷേത്രത്തിലെത്തുന്ന ജനസഹസ്രങ്ങൾക്ക് രണ്ട് നേരവും അന്നദാനമുണ്ടാകും.പ്രശസ്ത പാചക വിദഗ്ധൻ പഴയിടം മോഹൻ നമ്പൂതിരിയുടെ മേൽനോട്ടത്തിലാണ് അന്നദാനം.
മാർച്ച് 3 തിങ്കളാഴ്ച്ച രാവിലെ കഴകപ്പായ കൊണ്ടുവരൽ ചടങ്ങ് നടക്കും. പതിക്കാൽ ചാമുണ്ഡേശ്വരി ക്ഷേത്രപരിസരത്ത് നിന്നും ഘോഷയാത്രയായാണ് കഴകപ്പായ എത്തിക്കുക. മാർച്ച് 4 മുതൽ 9 വരെയാണ് പെരുങ്കളിയാട്ടം.