ആത്മവിശ്വാസത്തോടെ വളരാം… ആത്മധൈര്യത്തോടെ പരീക്ഷയെ നേരിടാം ‘ എന്ന വിഷയത്തിൽ കയ്യൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂളിലെ പത്താംതരം വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.*
*’ആത്മവിശ്വാസത്തോടെ വളരാം… ആത്മധൈര്യത്തോടെ പരീക്ഷയെ നേരിടാം ‘ എന്ന വിഷയത്തിൽ കയ്യൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂളിലെ പത്താംതരം വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.*
പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനും അധ്യാപകനുമായ ഡോ: വത്സൻ പിലിക്കോട് ക്ലാസ്സെടുത്തു.
കുട്ടികൾക്ക് ഓൺലൈൻ പഠനം ഉണ്ടാക്കിയ മാനസീക സംഘർഷങ്ങൾ ദൂരീകരിച്ച് ഓഫ് ലൈൻ പഠനം സുതാര്യമാക്കാനും, പരീക്ഷയെ മനസ്സുറപ്പോടെ നേരിടുന്നതിനു മാവശ്യമായ മുന്നൊരുക്കങ്ങൾ എന്തൊക്കെയാവണം എന്ന വിഷയവുമായി വൽസൻ പിലിക്കോട് മാഷ് ക്ലാസ് കൈകാര്യം ചെയ്തു. കുട്ടികൾക്ക് ആത്മവിശ്വാസവും പ്രതിസന്ധികളെ നേരിടാൻ പ്രചോദനവുമേകുന്നതുമായിരുന്നു ക്ലാസ്. ചടങ്ങിൽ യു. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു.
K .M .വേണുഗോപാലൻസ്വാഗതവും ശ്രീമതി ശ്രീഷ വി ജി നന്ദിയും പറഞ്ഞു.
Live Cricket
Live Share Market