സച്ചായി കേ രാസ്തേ പർ ഒന്നാം സ്ഥാനം നേടി
സച്ചായി കേ രാസ്തേ പർ ഒന്നാം സ്ഥാനം നേടി
ചെറുവത്തൂർ ..
കാസർഗോഡ് ജില്ലാതല റോൾ പ്ലേ മത്സത്തിൽ ഗവർമെൻറ് ഹയർ സെക്കൻ്ററി സ്ക്കൂൾ കുട്ടമത്ത് ഒന്നാം സ്ഥാനം നേടി. കുട്ടികളിലെ ലഹരി ഉപയോഗം അവരെ എങ്ങനെ ദോഷകരമായി ബാധിക്കും എന്നതും ഇത്തരം സന്ദർഭങ്ങളിൽ നിന്നും മാറി നിൽക്കേണ്ടതിൻ്റെ അനിവാര്യത ബോധ്യപ്പെടുത്തുന്നതുമായ 5 മിനുട്ട് ദൈർഘ്യമുള്ള നാടകം നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദിയിലാണ് തയ്യാറാക്കിയത്. ഹിന്ദി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ നാടകത്തിൽ ഒമ്പതാം തരത്തിൽ പഠിക്കുന്ന ആകാശ് എം.കെ.,നന്ദകിഷോർ. ടി.വി.,അദ്വൈത് അനൂപ് ,മുഹമ്മദ് ഉവൈസ്, അനഘ പ്രദീപ് എന്നീ കുട്ടികൾ പങ്കെടുത്തു.വിദ്യാലയത്തിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകൻ വത്സരാജ് കെയാണ് രചന നിർവ്വഹിച്ചത്. ഹിന്ദി അധ്യാപകരായ പ്രമോദ് കുമാർ വി ,ഉഷ കെ ,ബീന ടി.വി. എന്നിവർ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി. കുട്ടികൾക്ക് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും സമ്മാനമായി ലഭിച്ചു. കുട്ടമത്ത് സ്കൂളിന് സംസ്ഥാന തലത്തിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ ജില്ലയിൽ നിന്ന് അവസരം ലഭിച്ചു.