ഓൺലൈനായി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു കോഴിക്കോട് : സൗജന്യ ഓൺലൈൻ സെമിനാർ നടത്തുന്നു. “അഭിമുഖങ്ങളെ എങ്ങനെ നേരിടാം അതിന് ആവശ്യമായ വ്യക്തിവിവരണ രേഖ എങ്ങനെ നിർമിക്കാം ” എന്ന വിഷയത്തിനാണ് സെമിനാർ സംഘടിപ്പിക്കുന്നത്.
ഓൺലൈനായി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു
കോഴിക്കോട് : സൗജന്യ ഓൺലൈൻ സെമിനാർ നടത്തുന്നു. “അഭിമുഖങ്ങളെ എങ്ങനെ നേരിടാം അതിന് ആവശ്യമായ വ്യക്തിവിവരണ രേഖ എങ്ങനെ നിർമിക്കാം ” എന്ന വിഷയത്തിനാണ് സെമിനാർ സംഘടിപ്പിക്കുന്നത്.
ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ ഒറിയോൺ സർക്കിളാണ് സെമിനാർ സംഘടിപ്പിക്കുന്നത് .ജെയിംസ് മോഹൻ, എം ബി എ (എൻ എൽ പി,സി ബി ടി സർട്ടിഫൈഡ് ട്രെയിനർ, മാനേജിങ് ഡയറക്ടർ കരിയർ വില്ല )ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. പഠനം കഴിഞ്ഞ് ജോലി നോക്കുന്നവർക്കും ഉയർന്ന വിദ്യാഭ്യാസം ഉണ്ടായിട്ടും ഇന്റർവ്യൂകളിൽ പതറി പോകുന്നവർക്കും ഈ സെമിനാർ ഉപകാരപ്രദമാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.ഡിസംബർ 11 ന് രാവിലെ 11 മണി മുതൽ 12.30 മണി വരെയാണ് സെമിനാർ. സൂം മീറ്റിലാണ് സെമിനാർ നടക്കുക.വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +918138000385 (സംഘാടക ). വെബ്സൈറ്റ് www.ncdconline.org.