അധ്യാപകനും, സാംസ്കാരിക പ്രവർത്തകനുമായ പി. അവനീന്ദ്രനാഥ് മാസ്റ്റരുടെ പേരിൽ ചട്ടഞ്ചാൽ കേന്ദ്രമായി പ്രവർത്തിക്കുന്ന, പി.അവനീന്ദ്രനാഥ് ട്രസ്റ്റിൻ്റെ ഓഫിസ് ഉദ്ഘാടനം ഉദുമ മണ്ഡലം എം എൽ എ അഡ്വ.സി.എച്ച് കുഞ്ഞമ്പു നിർവ്വഹിച്ചു.
ട്രസ്റ്റ് ഓഫിസ് ഉദ്ഘാടനം ചെയ്തു.
അധ്യാപകനും, സാംസ്കാരിക പ്രവർത്തകനുമായ പി. അവനീന്ദ്രനാഥ് മാസ്റ്റരുടെ പേരിൽ ചട്ടഞ്ചാൽ കേന്ദ്രമായി പ്രവർത്തിക്കുന്ന, പി.അവനീന്ദ്രനാഥ് ട്രസ്റ്റിൻ്റെ ഓഫിസ് ഉദ്ഘാടനം ഉദുമ മണ്ഡലം എം എൽ എ അഡ്വ.സി.എച്ച് കുഞ്ഞമ്പു നിർവ്വഹിച്ചു.
ദീർഘകാലം ചട്ടഞ്ചാൽ ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകനും, അഞ്ചു വർഷം പ്രിൻസിപ്പലുമായി രണ്ടായിരത്തി പതിനാലിലാണ് മാഷ് വിരമിച്ചത്.സാംസ്കാരിക പ്രവർത്തനത്തിലും, കൃഷിയിടങ്ങളിലും, അധ്യാപനത്തിലും സജീവമായിരുന്ന അവനീന്ദ്രനാഥ് രണ്ടായിരത്തി പതിനേഴിലാണ് ഹൃദയസ്തംഭനം മൂലം അന്തരിച്ചത്. പൂർവ്വ വിദ്യാർത്ഥികളും, സുഹൃത്തുക്കളും ചേർന്ന് ചട്ടഞ്ചാലിൽ അവനീന്ദ്രനാഥിൻ്റെ പേരിൽ ട്രസ്റ്റ് രൂപീകരിച്ചിരുന്നു. നിലവിൽ ജില്ലയിൽ മികച്ച പ്രവർത്തനം നടത്തുന്ന വായനശാല& ഗ്രന്ഥാലയം ചട്ടഞ്ചാലിലുണ്ട്. ഘട്ടം ഘട്ടമായി പതിനേഴോളം മേഖലകളിൽ ട്രസ്റ്റ് പ്രവർത്തനം സജീവമാക്കാനാണ് ഭരണസമിതി തീരുമാനിച്ചിട്ടുള്ളത്. കർഷകരെ ആദരിക്കൽ, ജീവകാരുണ്യ പ്രവർത്തനം, സ്ത്രീ ശാക്തീകരണം, പഠന സഹായം, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, പ്രഭാഷണങ്ങൾ, തുടങ്ങീ വിവിധ പരിപാടികളും നടത്തി വരുന്നു.
ശ്രീശങ്കരാചാര്യ ഓപ്പൺ യൂനിവേർസിറ്റി മേഖല സെൻ്റർ അനുവദിച്ചു കിട്ടുന്നതിനുള്ള ശ്രമവും ട്രസ്റ്റ് നടത്തുന്നുണ്ട്.
ജനുവരി ഒന്ന് മുതൽ പഠന പിന്നോക്കമുള്ള മുപ്പത് പ്ലസ്ടു വിദ്യാർത്ഥികൾക്ക് കെമിസ്ട്രി, ഫിസിക്സ്, ഗണിതം, ബയോളജി തുടങ്ങീ വിഷയങ്ങളിൽ പഠന സഹായം സൗജന്യമായി ട്രസ്റ്റ് ഓഫിസിൽ വെച്ച് നടത്തും.
ചട്ടഞ്ചാലിൽ സബ്ബ് ട്രഷറി ബിൽഡിംഗിലാണ് ട്രസ്റ്റ് ഓഫിസ് താല്ക്കാലികമായി പ്രവർത്തിക്കുന്നത്.സ്വന്തമായി വിദ്യാഭ്യാസ സമുച്ചയം, അനുബന്ധ സ്ഥാപനങ്ങൾ ഉണ്ടാക്കി, സാധാരണക്കാരുടെ ജീവിത പരിസരത്തിൽ പരമാവധി ഇടപ്പെടുകയെന്നതാണ് ട്രസ്റ്റിൻ്റെ ലക്ഷ്യം.
ട്രസ്റ്റ് ഓഫിസ് ഉദ്ഘാടനം അഡ്വ.സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് പ്രസിഡൻ്റ് കൃഷ്ണൻ ചട്ടഞ്ചാൽ അധ്യക്ഷത വഹിച്ചു.
കെ.വി.ഗോവിന്ദൻ, സുമിത്ര.എസ്, ഹാരിസ് ബെണ്ടിച്ചാൽ,അഷ്റഫ് ചട്ടഞ്ചാൽ, ഉണ്ണികൃഷ്ണൻ അണിഞ്ഞ, സി.ഹരിദാസൻ എം.ജയകൃഷ്ണൻ നായർ, , അശോകൻ കോടോത്ത്, വി.രാമചന്ദ്രൻ, ആഷിഖ് മുസ്തഫ, എ.വി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
ട്രസ്റ്റ് സെക്ട്ടറി രതീഷ് പിലിക്കോട് സ്വാഗതവും, സുധീഷ് ചട്ടഞ്ചാൽ നന്ദിയും പറഞ്ഞു.