* എൻ എൻ കക്കാട് സാഹിത്യ പുരസ്കാരം സിനാഷയ്ക്ക്* മയിൽപ്പീലി ട്രസ്റ്റിന്റെ പന്ത്രണ്ടാമത് എൻ എൻ കക്കാട് സാഹിത്യ പുരസ്കാരം സിനാഷയുടെ ഒരു തളിരിലയും ഒരു തുള്ളി നിലാവും എന്ന നോവലിന് . ഡോ ഗോപി പുതുക്കാട്, ഡോ ശ്രീശൈലം ഉണ്ണികൃഷ്ണൻ, കെ പി ബാബുരാജൻ മാസ്റ്റർ എന്നിവരടങ്ങിയ ജൂറി ഐകകണ്ഠ്യേനയാണ് സിനാഷയുടെ നോവൽ തെരഞ്ഞെടുത്തത്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അവാർഡ് പ്രഖ്യാപനം. പതിനായിരത്തൊന്നു രൂപയും ഫലകവും പ്രശസ്തി പത്രവും ഉൾപ്പെടുന്ന അവാർഡ് ജനുവരിയിൽ സമ്മാനിക്കും. സിനാഷ കാസറഗോഡ് ഗവൺമെൻ്റ് ഹയർസെക്കണ്ടറിസ്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. ഒന്നാം ക്ലാസ്സ് മുതൽ മലയാളം മീഡിയം സർക്കാർ വിദ്യാലയത്തിലാണ് പഠനം. ആറ് നോവലുകൾ ഇൻസൈറ്റ് പബ്ലിക്ക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദ മിസ്റ്റീരിയസ് ഫോറസ്റ്റ്, സോംഗ് ഓഫ് ദ റിവർ (ഇംഗ്ലീഷ്, ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ എഴുതിയത്), എ ഗേൾ ആൻ്റ് ദ ടൈഗേഴ്സ് (ഇംഗ്ലീഷ്), പൂവണിയുന്ന ഇലച്ചാർത്തുകൾ, കടലിന്റെ രഹസ്യം, ഒരു തളിരിലയും ഒരു തുള്ളി നിലാവും (ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ എഴുതിയത്) എന്നിവ. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ എഴുതിയ ചെമ്പനീർപ്പൂക്കൾ (ആൻ ഫ്രാങ്കിന്റെ ജീവിതം പ്രമേയമായ നോവൽ), ടെർമിനാലിയ പാനിക്കുലേറ്റ (ഇംഗ്ലീഷ് നോവൽ) എന്നിവ അച്ചടിയിലുണ്ട്. പ്രസിദ്ധീകരിച്ച നോവലുകളുടെ ചിത്രീകരണവും കവർ ചിത്രങ്ങളും സിനാഷയുടെ തന്നെ വരയാണ്. മലയാളത്തിലും ഇംഗ്ലീഷിലും ഒരു പോലെ എഴുതുന്നു. നോവലിനു പുറമേ കഥകൾ, കവിതകൾ, ഡയറിക്കുറിപ്പുകൾ, വായനാക്കുറിപ്പുകൾ, സിനിമാക്കുറിപ്പുകൾ, കളിവിവരണങ്ങൾ, ഇംഗ്ലീഷ് ഗാനങ്ങൾ തുടങ്ങിയവയെല്ലാം എഴുതുന്നുണ്ട്. മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും അനായാസം മൊഴിമാറ്റം ചെയ്യും. സ്വന്തമായി പഠിച്ചെടുത്ത രീതിയിൽ ധാരാളം പെയിന്റിംഗുകളും സിനാഷ വരച്ചിട്ടുണ്ട്. രണ്ടാം ക്ലാസ്സ് മുതൽ ഡയറിക്കുറിപ്പുകൾ എഴുതുന്നുണ്ട്. അഞ്ചാം ക്ലാസ്സ് മുതൽ വർഷത്തിൽ എല്ലാ ദിവസവും ഡയറിക്കുറിപ്പുകൾ മുടങ്ങാതെ എഴുതുന്നുണ്ട്. എഡ്മണ്ട് സ്പെൻസർ എഴുതിയ ഇംഗ്ലീഷ് കവിതയിലെ ഇതിഹാസമായി കണക്കാക്കുന്ന Eppithalamion എന്ന പതിനാറാം നൂറ്റാണ്ടിലെ നീണ്ട കവിത മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. നല്ല വായനക്കാരി കൂടിയാണ് സിനാഷ. വായിച്ച പുസ്തകങ്ങളുടെ പേരുകൾ ഇലകളായി വരച്ചു ചേർക്കുന്ന വായനാമരം വാർത്തകളിൽ ഇടം നേടിയുട്ടുണ്ട്. അറുനൂറിലധികം പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. പാവങ്ങൾ, War and Peace, അമ്മ, ഹാരി പോട്ടർ, നല്ല ഭൂമി, ഉഷ്ണ രാശി, ഒരു ദേശത്തിൻ്റെ കഥ, ഷഗിബെയ്ൻ, ഒരു തെരുവിൻ്റെ കഥ, അലാഹയുടെ പെൺമക്കൾ, ഒതപ്പ്, Life of Pi, പ്രണയവും മൂലധനവും, ചെഗുവേരയുടെ പുസ്തകങ്ങൾ, റഷ്യൻ ബാലസാഹിത്യ കൃതികൾ, കാരമസോവ് സഹോദരൻമാർ തുടങ്ങിയവയെല്ലാം വായിച്ചവയിൽ പെടും. സിനാഷ ലോക സിനിമയിലെ ഇരുനൂറിലധികം ക്ലാസ്സിക് സിനിമകൾ ഇതിനോടകം കണ്ടു കഴിഞ്ഞു. കണ്ട നല്ല സിനിമകളുടെയെല്ലാം ആസ്വാദനക്കുറിപ്പ് എഴുതി വെയ്ക്കാറുണ്ട്. അടുത്ത കാലത്തിറങ്ങിയ ചുരുളി സിനിമയെക്കുറിച്ച് എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. വായനാനുഭവങ്ങൾ കുട്ടികളുമായി പങ്കുവെക്കുന്ന സംവാദങ്ങൾ കേരളത്തിലെ വ്യത്യസ്ത ജില്ലകളിൽ ധാരാളമായി നടത്തിയിട്ടുണ്ട്. റോയൽ കോമൺവെൽത്ത് സൊസൈറ്റി 54 അംഗ രാജ്യങ്ങളിലെ കുട്ടികൾക്കായി നടത്തിയ സാഹിത്യത്സരത്തിൽ (QCEC 2021) സിനാഷയുടെ കവിത Gold Award നായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 25628 പേരിൽ നിന്ന് 171 പേരെയാണ് ഈ അവാർഡിനു തെരഞ്ഞെടുത്തത്. അഞ്ചാം ക്ലാസ്സു മുതൽ വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികൾക്കായി നടത്തുന്ന സംസ്ഥാന സാഹിത്യ ശില്പശാലയിൽ പങ്കെടുക്കുന്നുണ്ട്. ജില്ലാ ശിശുക്ഷേമ സമിതി ശിശുദിനത്തോടനുബന്ധിച്ചു നടത്തിയ കഥ രചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ സിനാഷയുടെ കഥ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. വിവിധ മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന ഉജ്വലബാല്യം 2020 പുരസ്കാരം ലഭിച്ചിട്ടുണ്ട്. അച്ഛൻ ശ്രീകുമാർ (കാസറഗോഡ് ഡയറ്റ് യു പി സ്കൂൾ അധ്യാപകൻ) അമ്മ സ്മിത. കാസറഗോഡ് മായിപ്പാടിയിൽ താമസിക്കുന്നു.
* എൻ എൻ കക്കാട് സാഹിത്യ പുരസ്കാരം സിനാഷയ്ക്ക്*
മയിൽപ്പീലി ട്രസ്റ്റിന്റെ പന്ത്രണ്ടാമത് എൻ എൻ കക്കാട് സാഹിത്യ പുരസ്കാരം സിനാഷയുടെ ഒരു തളിരിലയും ഒരു തുള്ളി നിലാവും എന്ന നോവലിന് . ഡോ ഗോപി പുതുക്കാട്, ഡോ ശ്രീശൈലം ഉണ്ണികൃഷ്ണൻ, കെ പി ബാബുരാജൻ മാസ്റ്റർ എന്നിവരടങ്ങിയ ജൂറി ഐകകണ്ഠ്യേനയാണ് സിനാഷയുടെ നോവൽ തെരഞ്ഞെടുത്തത്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അവാർഡ് പ്രഖ്യാപനം. പതിനായിരത്തൊന്നു രൂപയും ഫലകവും പ്രശസ്തി പത്രവും ഉൾപ്പെടുന്ന അവാർഡ് ജനുവരിയിൽ സമ്മാനിക്കും.
സിനാഷ കാസറഗോഡ് ഗവൺമെൻ്റ് ഹയർസെക്കണ്ടറിസ്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. ഒന്നാം ക്ലാസ്സ് മുതൽ മലയാളം മീഡിയം സർക്കാർ വിദ്യാലയത്തിലാണ് പഠനം. ആറ് നോവലുകൾ ഇൻസൈറ്റ് പബ്ലിക്ക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദ മിസ്റ്റീരിയസ് ഫോറസ്റ്റ്, സോംഗ് ഓഫ് ദ റിവർ (ഇംഗ്ലീഷ്, ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ എഴുതിയത്), എ ഗേൾ ആൻ്റ് ദ ടൈഗേഴ്സ് (ഇംഗ്ലീഷ്), പൂവണിയുന്ന ഇലച്ചാർത്തുകൾ, കടലിന്റെ രഹസ്യം, ഒരു തളിരിലയും ഒരു തുള്ളി നിലാവും (ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ എഴുതിയത്) എന്നിവ. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ എഴുതിയ ചെമ്പനീർപ്പൂക്കൾ (ആൻ ഫ്രാങ്കിന്റെ ജീവിതം പ്രമേയമായ നോവൽ), ടെർമിനാലിയ പാനിക്കുലേറ്റ (ഇംഗ്ലീഷ് നോവൽ) എന്നിവ അച്ചടിയിലുണ്ട്. പ്രസിദ്ധീകരിച്ച നോവലുകളുടെ ചിത്രീകരണവും കവർ ചിത്രങ്ങളും സിനാഷയുടെ തന്നെ വരയാണ്.
മലയാളത്തിലും ഇംഗ്ലീഷിലും ഒരു പോലെ എഴുതുന്നു. നോവലിനു പുറമേ കഥകൾ, കവിതകൾ, ഡയറിക്കുറിപ്പുകൾ, വായനാക്കുറിപ്പുകൾ, സിനിമാക്കുറിപ്പുകൾ, കളിവിവരണങ്ങൾ, ഇംഗ്ലീഷ് ഗാനങ്ങൾ തുടങ്ങിയവയെല്ലാം എഴുതുന്നുണ്ട്. മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും അനായാസം മൊഴിമാറ്റം ചെയ്യും. സ്വന്തമായി പഠിച്ചെടുത്ത രീതിയിൽ ധാരാളം പെയിന്റിംഗുകളും സിനാഷ വരച്ചിട്ടുണ്ട്.
രണ്ടാം ക്ലാസ്സ് മുതൽ ഡയറിക്കുറിപ്പുകൾ എഴുതുന്നുണ്ട്. അഞ്ചാം ക്ലാസ്സ് മുതൽ വർഷത്തിൽ എല്ലാ ദിവസവും ഡയറിക്കുറിപ്പുകൾ മുടങ്ങാതെ എഴുതുന്നുണ്ട്.
എഡ്മണ്ട് സ്പെൻസർ എഴുതിയ ഇംഗ്ലീഷ് കവിതയിലെ ഇതിഹാസമായി കണക്കാക്കുന്ന Eppithalamion എന്ന പതിനാറാം നൂറ്റാണ്ടിലെ നീണ്ട കവിത മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.
നല്ല വായനക്കാരി കൂടിയാണ് സിനാഷ. വായിച്ച പുസ്തകങ്ങളുടെ പേരുകൾ ഇലകളായി വരച്ചു ചേർക്കുന്ന വായനാമരം വാർത്തകളിൽ ഇടം നേടിയുട്ടുണ്ട്. അറുനൂറിലധികം പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. പാവങ്ങൾ, War and Peace, അമ്മ, ഹാരി പോട്ടർ, നല്ല ഭൂമി, ഉഷ്ണ രാശി, ഒരു ദേശത്തിൻ്റെ കഥ, ഷഗിബെയ്ൻ, ഒരു തെരുവിൻ്റെ കഥ, അലാഹയുടെ പെൺമക്കൾ, ഒതപ്പ്, Life of Pi, പ്രണയവും മൂലധനവും, ചെഗുവേരയുടെ പുസ്തകങ്ങൾ, റഷ്യൻ ബാലസാഹിത്യ കൃതികൾ, കാരമസോവ് സഹോദരൻമാർ തുടങ്ങിയവയെല്ലാം വായിച്ചവയിൽ പെടും.
സിനാഷ ലോക സിനിമയിലെ ഇരുനൂറിലധികം ക്ലാസ്സിക് സിനിമകൾ ഇതിനോടകം കണ്ടു കഴിഞ്ഞു. കണ്ട നല്ല സിനിമകളുടെയെല്ലാം ആസ്വാദനക്കുറിപ്പ് എഴുതി വെയ്ക്കാറുണ്ട്. അടുത്ത കാലത്തിറങ്ങിയ ചുരുളി സിനിമയെക്കുറിച്ച് എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
വായനാനുഭവങ്ങൾ കുട്ടികളുമായി പങ്കുവെക്കുന്ന സംവാദങ്ങൾ കേരളത്തിലെ വ്യത്യസ്ത ജില്ലകളിൽ ധാരാളമായി നടത്തിയിട്ടുണ്ട്.
റോയൽ കോമൺവെൽത്ത് സൊസൈറ്റി 54 അംഗ രാജ്യങ്ങളിലെ കുട്ടികൾക്കായി നടത്തിയ സാഹിത്യത്സരത്തിൽ (QCEC 2021) സിനാഷയുടെ കവിത Gold Award നായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 25628 പേരിൽ നിന്ന് 171 പേരെയാണ് ഈ അവാർഡിനു തെരഞ്ഞെടുത്തത്.
അഞ്ചാം ക്ലാസ്സു മുതൽ വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികൾക്കായി നടത്തുന്ന സംസ്ഥാന സാഹിത്യ ശില്പശാലയിൽ പങ്കെടുക്കുന്നുണ്ട്. ജില്ലാ ശിശുക്ഷേമ സമിതി ശിശുദിനത്തോടനുബന്ധിച്ചു നടത്തിയ കഥ രചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ സിനാഷയുടെ കഥ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
വിവിധ മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന ഉജ്വലബാല്യം 2020 പുരസ്കാരം ലഭിച്ചിട്ടുണ്ട്.
അച്ഛൻ ശ്രീകുമാർ (കാസറഗോഡ് ഡയറ്റ് യു പി സ്കൂൾ അധ്യാപകൻ) അമ്മ സ്മിത. കാസറഗോഡ് മായിപ്പാടിയിൽ താമസിക്കുന്നു.