മേലാങ്കോട്ടിന് മാറ്റ് കൂട്ടാൻ കരിവെള്ളൂർ കൂക്കാനം ഗവ.യു. പി.സ്കൂൾ ആറാം തരം വിദ്യാർഥി ആരാധ്യയുടെ ചിത്രങ്ങൾ
*മേലാങ്കോട്ടിന് മാറ്റ് കൂട്ടാൻ കരിവെള്ളൂർ കൂക്കാനം ഗവ.യു. പി.സ്കൂൾ ആറാം തരം വിദ്യാർഥി ആരാധ്യയുടെ ചിത്രങ്ങൾ*
———————————————–
⭕«« 16/12/2021»»⭕
—————————————
—————————————-
▪️കാഞ്ഞങ്ങാട് : ചെറുപ്രായത്തിൽ തന്നെ വരയിൽ വിസ്മയം തീർക്കുന്ന ആരാധ്യയുടെ ചിത്രങ്ങൾ മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ ഗ്രന്ഥാലയത്തിന് മാറ്റുകൂട്ടും.കരിവെള്ളൂർ പെരളം ഗ്രാമ പഞ്ചായത്തിലെ പുത്തൂർ കടുവ കുളങ്ങരയിലെ പി.ഷാജുവിന്റെയും അനിതയുടെയും മകളാണ് ആരാധ്യ. കൂക്കാനം ഗവ.യു.പി.സ്കൂൾ ആറാം തരത്തിൽ പഠിക്കുന്ന ആരാധ്യ വരച്ച ചിത്രങ്ങൾ വാട്സ്അപ്പിലൂടെ കാണാനിടയായ പ്രധാനാധ്യാപകൻ കൊടക്കാട് നാരായണന്റെ അഭ്യർഥന സ്വീകരിച്ചാണ് ആരാധ്യ തന്റെ ചിത്ര ശേഖരത്തിൽ നിന്നും മികച്ച പത്ത് ചിത്രങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറിയത്.ചിത്രകാരനും സിനിമാ സംവിധായകനുമായ സുരേന്ദ്രൻ കൂക്കാനമാണ് കൊച്ചു കലാകാരിയുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിച്ചത്.
സാഹിത്യകാരന്മാരുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും നിരവധി ചിത്രങ്ങൾ പെൻസിലും കളറിലുമായി ഇതിനകം തന്നെ വരച്ചിട്ടുണ്ട്.
സ്കൂൾ ലൈബ്രറി അങ്കണത്തിൽ നടന്ന ചടങ്ങിൽ കാഞ്ഞങ്ങാട് നഗരസഭ ചെയർ പേഴ്സൺ കെ.വി. സുജാത ആരാധ്യയിൽ നിന്ന് ചിത്രങ്ങൾ ഏറ്റുവാങ്ങി. പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ടി. ഗണേഷ് കുമാർ ,ചിത്രകാരൻ ബാലൻ പാലായി, കെ.വി. വനജ, സണ്ണി.കെ. മാടായി, ആരാധ്യ സംസാരിച്ചു. ചിത്രകാരിക്ക് സ്കൂൾ സ്റ്റാഫിന്റെ സ്നേഹോപഹാരവും വിവിധ മത്സര വിജയി കൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
========================
🔎 RRD News Plus ൽ പരസ്യങ്ങൾ നൽകുന്നതിനു ബന്ധപ്പെടുക*
📲 : 8281481537