ലൈബ്രറി സയൻസ് കോഴ്സ് ഉദ്ഘാടനം ചെയ്തു
ലൈബ്രറി സയൻസ് കോഴ്സ് ഉദ്ഘാടനം ചെയ്തു
കാസർകോട്: കേരളാ സ്‌റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിലുള്ള ലൈബ്രറി ആൻ്റ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്സ് ഇരുപത്തിയാറാം ബാച്ച് ആരംഭിച്ചു.കോഴ്സിൻ്റെ ഉദ്ഘാടനം പുലിക്കുന്നിലെ ജില്ലാ ലൈബ്രറി ഹാളിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു നിർവഹിച്ചു. ‘ഗ്രന്ഥാലോകം’ ചീഫ് എഡിറ്റർ പി വി കെ പനയാൽ അധ്യക്ഷനായിരുന്നു. ലൈബ്രറി കൗൺസിൽ മുൻ സംസ്ഥാന സെക്രട്ടറി അഡ്വ.പി അപ്പുക്കുട്ടൻ സംസാരിച്ചു.കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി പ്രഭാകരൻ സ്വാഗതവും കോഴ്സ് ഡയരക്ടർ ഡോ. കെ ദിനേശൻ നന്ദിയും പറഞ്ഞു. ആറു മാസം നീണ്ടു നിൽക്കുന്ന കോഴ്സിൻ്റെ ബാച്ചിൽ 40 പേരെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
Live Cricket
Live Share Market