കാസർകോട് ജില്ലയിലെ പോലീസിൽ നിന്ന് വിരമിച്ചവർക്ക് കാസർഗോഡ് ജില്ലാ പോലീസ് അസോസിയേഷനും കാസർഗോഡ് ജില്ലാ പോലീസ് ഓഫീസ് അസോസിയേഷനും സംയുക്തമായി യാത്രയയപ്പ് നൽകി
കാസർഗോഡ് ജില്ലയിലെ പോലീസ് സേനയിൽ നിന്ന് വിരമിച്ച അംഗങ്ങൾക്ക് കേരള പോലീസ് അസോസിയേഷൻ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻഎന്നിവർ സംയുക്തമായി യാത്രയയപ്പു നൽകി. ബഹുമാനപ്പെട്ട കേരളറവന്യൂ വകുപ്പുമന്ത്രി ഈ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ശില്പ DYSP മാരായ ഹരിചന്ദ്രനായ് ക്ക്ജ യ്സൺ തോമസ് ഓഫീസ് അസോസിയേഷൻ സെക്രട്ടറി പി പി മഹേഷ് പോലീസ് അസോസിയേഷൻ പ്രസിഡണ്ട് എ പി സുരേഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കോവിഡ കാരണം വിരമിക്കുന്ന വർക്ക് ഉചിതമായ രീതിയിൽ യാത്രയപ്പ് നൽകാൻ സാധിച്ചിരുന്നില്ല. സർവീസിൽ നിന്നും വിരമിച്ച പോലീസ് ഉദ്യോഗസ്ഥർ വളരെ ആവേശത്തോടെ കൂടിയാണ് ഇന്നത്തെ യാത്രയപ്പ് പരിപാടിയിൽ പങ്കെടുത്തത്. കേരള പോലീസ് ഓഫീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രദീപ് സ്വാഗതവും പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറി പ്രമോദ് നന്ദിപറഞ്ഞു