
രാവണേശ്വരം പൊതുശ്മശാനം- വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു.
രാവണേശ്വരം പൊതുശ്മശാനം- വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു.
രാവണേശ്വരം: രാവണേശ്വരത്ത് ഒരു പൊതുശ്മശാനം എന്ന ആശയത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കഴിഞ്ഞ 12 വർഷമായി ഒരു പൊതുശ്മശാനം രാവണേശ്വരത്ത് നിർമ്മിക്കാനുള്ള പരിശ്രമത്തിലാണ് രാവണേശ്വരം വെൽഫെയർ അസോസിയേഷൻ. വിവിധ വിഭാഗങ്ങൾക്കും മറ്റുമായി ഭൂമി പതിച്ച് നൽകുമ്പോഴും രാവണേശ്വരത്തെ ജനങ്ങളുടെ ഒരു പൊതുശ്മശാനം എന്ന ആഗ്രഹ സഫലീകരണത്തിന് ഭൂമി നൽകാൻ അധികൃതർ തയ്യാറാകുന്നില്ല. ഇതിന് ഒരു പരിഹാരം കാണുന്നതിനു വേണ്ടിയാണ് രാവണേശ്വരം വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവണേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ യോഗം ചേർന്നത്. യോഗം അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ ഉദ്ഘാടനം ചെയ്തു. വെൽഫെയർ കമ്മിറ്റി പ്രസിഡണ്ട് സി.ബാലൻ അധ്യക്ഷത വഹിച്ചു. അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എം. ജി. പുഷ്പ, അജാനൂർ പഞ്ചായത്ത് മെമ്പർമാരായ എം. ബാലകൃഷ്ണൻ
പി.മിനി, പൊതു പ്രവർത്തകരായ പി.കാര്യമ്പു, കരുണാകരൻ കുന്നത്ത്,
കെ. രാജേന്ദ്രൻ,
എ.തമ്പാൻ, കെ. മണികണ്ഠൻ തുടങ്ങിയവരും യുവജന സംഘടനാ,ക്ലബ് പ്രതിനിധികളും സംസാരിച്ചു. രാവണേശ്വരം വെൽഫെയർ അസോസിയേഷൻ സെക്രട്ടറി മുരളി കണ്ടത്തിൽ സ്വാഗതവും ട്രഷറർ മഞ്ജുനാഥ് നന്ദിയും പറഞ്ഞു.