എസ് എസ് എൽ സി ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ തീയ്യതികൾ പ്രഖ്യാപിച്ചു.
എസ് എസ് എൽ സി ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ തീയ്യതികൾ പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് എസ് എസ് എൽ സി, ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി രണ്ടാം വർഷ പരീഷകൾ മാർച്ചിൽ നടത്തും. പരീക്ഷാ തീയ്യതികൾ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി കാഞ്ഞങ്ങാട് പ്രഖ്യാപിച്ചു. എസ് എസ് എൽ സി പരീക്ഷ 2022 മാർച്ച് 31 മുതൽ 2022 ഏപ്രിൽ 29 വരെയായിരിക്കും.. ഹയർ സെക്കൻഡറി പരീക്ഷ 2022 മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയും വി എച്ച് എസ് ഇ പരീക്ഷ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയും നടത്തും. പ്രധാന പരീക്ഷയോടനുബന്ധിച്ച് മാതൃകാ പരീക്ഷയും പ്രാക്ടിക്കൽ പരീക്ഷയും നടത്തും. എസ് എസ് എൽസി മാതൃകാപരീക്ഷ മാർച്ച് 21 മുതൽ 25 വരെ നടത്താനാണ് തീരുമാനം. ഹയർസെക്കൻഡറി , വെക്കേഷണൽ ഹയർസെക്കൻഡറി മാതൃകാ പരീക്ഷകൾ മാർച്ച് 16 മുതൽ 21 വരെയും നടക്കും. പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി മാർച്ച് മാസത്തിൽ ആയിരിക്കുo.
എസ്എസ്എൽസി പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 10 മുതൽ 19 വരെ . ഹയർസെക്കൻഡറി ഫെബ്രുവരി 21 മുതൽ മാർച്ച് 15 വരെയായിരിക്കും. വിഎച്ച് എസ് ഇ പ്രാക്ടികൽ പരീക്ഷകൾ ഫെബ്രുവരി 15 മുതൽ മാർച്ച് 11 വരെയും നടക്കും.