കെ എസ് ടി എ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം
കെ എസ് ടി എ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം
പതാക ഉയർന്നു.
പിലിക്കോട്: കെ എസ് ടി എ ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കാലിക്കടവ് ടൗണിലെ പൊതുസമ്മേളന നഗരിയിൽ ചെങ്കൊടി ഉയർന്നു. സംഘാടക സമിതി ചെയർമാൻ ഇ കുഞ്ഞിരാമനാണ് പതാക ഉയർത്തിയത്.ചടങ്ങിൽ കർഷക സംഘം നേതാവ് എം വി കോമൻ നമ്പ്യാർ അധ്യക്ഷനായിരുന്നു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി പി പ്രസന്നകുമാരി, കെ വി ജനാർദനൻ, എം വി ചന്ദ്രൻ ,കെ പ്രഭാകരൻ, എൻ രവീന്ദ്രൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു
|
നേരത്തെ ധീരരായ കയ്യൂർ രക്തസാക്ഷികളുടെ സ്മൃതികളിരമ്പുന്ന കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽ വെച്ച് പൊതുസമ്മേളന നഗരിയിലുയർത്താനുള്ള രക്തപതാക സി പി ഐ എം ജില്ലാ സെക്രട്ടേറിയറ്റംഗം പി ജനാർദനൻ, കെ എസ് ടി എ ജില്ലാ പ്രസിഡൻ്റും ജാഥാ ലീഡറുമായ എ ആർ വിജയകുമാറിന് കൈമാറി. സംഘാടക സമിതി ചെയർമാൻ എം ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി പി ദിലീപ് കുമാർ, സംസ്ഥാന നിർവാഹക സമിതിയംഗം സി എം മീനാകുമാരി, സംസ്ഥാന കമ്മിറ്റിയംഗം കെ ഹരിദാസ്,കെ രാധാകൃഷ്ണൻ ,എം സുനിൽകുമാർ എന്നിവർ സംസാരിച്ചു. അത്ലറ്റുകൾക്ക് പതാക കൈമാറി .തുടർന്ന് ബൈക്കുകളിൽ നിരവധി അധ്യാപകർ പതാക ജാഥയെ അനുധാവനം ചെയ്തു.ചെറുവത്തൂർ ,പടന്ന, ഉദിനൂർ, നടക്കാവ് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷമാണ് ജാഥ കാലിക്കടവിലെത്തിച്ചേർന്നത്. ചെറുവത്തൂരിൽ കെ എം ഈശ്വരൻ, പടന്നയിൽ എ വി രാഘവൻ, ഉദിനൂരിൽ സി കുഞ്ഞികൃഷ്ണൻ, നടക്കാവിൽ പി സനൽ എന്നിവർ സ്വീകരണ യോഗങ്ങളിൽ അധ്യക്ഷരായിരുന്നു. ജില്ലാ ജോയൻ്റ് സെക്രട്ടറിമാരായ കെ വി രാജേഷ്, കെ ശോഭ,എം ഇ ചന്ദ്രാംഗദൻ, ജില്ലാ എക്സി.മെമ്പർ പി മാധവൻ, എ വി അനിത, വി എസ് ബിജുരാജ്, കെ വി ദാമോദരൻ എന്നിവർ നേതൃത്വം നൽകി.