കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെഗാ തൊഴിൽ മേള സംഘടിപ്പിച്ചു. കാഞ്ഞങ്ങാട്: അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹോസ്ദുർഗ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ തൊഴിൽ മേള സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെഗാ തൊഴിൽ മേള സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട്: അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹോസ്ദുർഗ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ തൊഴിൽ മേള സംഘടിപ്പിച്ചു.

കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ സ്ഥാപനങ്ങളിലെ സാങ്കേതികവും അല്ലാതെയുമുള്ള മേഖലകളിലായി ആയിരത്തിൽപ്പരം തൊഴിലവസരങ്ങൾ കാഞ്ഞങ്ങാട്ടെ ഈ തൊഴിൽ മേളയിൽ അവതരിപ്പിച്ചു. തൊഴിൽ മേള
കേരള തൊഴിൽ- പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് എം.എൽ.എ  ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ. വി.സുജാത, പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരൻ, അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി. ശ്രീലത,കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ ചെയർമാൻ അബ്ദുൽ റഹിമാൻ, ആരോഗ്യ-വിദ്യാഭ്യാസ ചെയർമാൻ എം. കെ. വിജയൻ, ക്ഷേമകാര്യം ചെയർപേഴ്സൺ കെ. സീത, മുൻ നഗരസഭാ ചെയർമാൻ വി.വി. രമേശൻ, ഹോസ്ദുർഗ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ എ.വി സുരേഷ് ബാബു  എന്നിവർ സംസാരിച്ചു കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ സ്വാഗതവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് സന്ധ്യാ ദേവി നന്ദിയും പറഞ്ഞു. നൂറുകണക്കിന് തൊഴിലന്വേഷകരാണ് മെഗാ തൊഴിൽ മേളയിൽ പങ്കെടുത്തത്. മുൻകൂട്ടി രജിസ്റ്റർ ചെയ്ത തൊഴിലന്വേഷകർക്ക് ഉച്ച വരെയും ഉച്ചതിരിഞ്ഞ് സ്പോട്ട് അഡ്മിഷനുണ് തൊഴിൽ മേളയിൽ നടക്കുന്നത്

 
					


 Loading ...
 Loading ...


