നാടിന്റെ ഉത്സവമായി പ്രതിഭോത്സവം
നാടിന്റെ ഉത്സവമായി പ്രതിഭോത്സവം.
വേലാശ്വരം : ബേക്കൽ ബി.ആർ. സി യുടെ കീഴിൽ വേലാശ്വരം ഇ. എം.എസ് സ്മാരക ഗ്രന്ഥാലയത്തിൽ പ്രവർത്തിക്കുന്ന പ്രതിഭ കേന്ദ്രത്തിലെ കുട്ടികൾക്കായി നടന്ന അതിജീവനം പ്രതിഭോൽസവം നാടിന്റെ ഉത്സവമായി മാറി. പ്രതിഭോത്സവ ത്തിൽ കുട്ടികളുടെ സർഗ്ഗവാസനയും പ്രതിഭയും വിളിച്ചോതുന്ന തരത്തിൽ കുട്ടികൾ വരച്ച ചിത്രങ്ങൾ, പേപ്പർ ക്രാഫ്റ്റ് കൾ, മാസികകൾ തുടങ്ങി വിവിധ നിർമ്മാണപ്രവർത്തനങ്ങളുടെ പ്രദർശനവും നടന്നു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ പരിപാടി ഉദ്ഘാടനം ചെയ്തു. അജാനൂർ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ അധ്യക്ഷത വഹിച്ചു. ബേക്കൽ എ. ഇ. ഒ. കെ. ശ്രീധരൻ മുഖ്യാതിഥിയായിരുന്നു. ഡി.പി. ഒ എസ്.എസ്. കെ. കാസർഗോഡ് കെ.പി.രഞ്ജിത്ത് പ്രോഗ്രാം വിശദീകരണം നടത്തി. അജാനൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണൻ മാസ്റ്റർ, ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എം. പി.സുബ്രഹ്മണ്യൻ, താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പർ പി. കൃഷ്ണൻ, പി.ടി.എ പ്രസിഡണ്ട് അഡ്വക്കറ്റ്എ.ഗംഗാധരൻ, എസ്.എം. സി ചെയർമാൻ പി.വി. അജയൻ,മദർ പി. ടി.എ പ്രസിഡണ്ട് കെ.രജിത, സീനിയർ അസിസ്റ്റന്റ് പി.പി.ജയൻ, സ്റ്റാഫ് സെക്രട്ടറി കെ.വി. ശശികുമാർ, ഇ.എം.എസ് ഗ്രന്ഥാലയം സെക്രട്ടറി കെ. വി.കുമാരൻ, സഫ്ദർ ഹാശ്മി ക്ലബ്ബ് സെക്രട്ടറി കെ.സുരേഷ് ബേക്കൽ ബി.ആർ.സി ട്രെയിനർ സുനിൽകുമാർ വെള്ളുവ, വിശ്വഭാരതി ക്ലബ് പ്രസിഡണ്ട് കെ. പി. രാജൻ എന്നിവർ സംസാരിച്ചു ജി.യു.പി സ്കൂൾ വേലാശ്വരം ഹെഡ്മാസ്റ്റർ സി.പി.വി. വിനോദ് കുമാർ സ്വാഗതവും ബി.ആർ. സി.ബേക്കൽ ബി.പി.സി കെ.എം. ദിലീപ് കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ, അമ്മമാരുടെ തിരുവാതിര, നാടൻപാട്ട് കലാകാരൻ രവി വാണിയമ്പാറയും സംഘവും അവതരിപ്പിച്ച നാടൻപാട്ടുകൾ എന്നിവയും അരങ്ങേറി. കോവിഡ് മഹാമാരിയിൽ നിന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും പ്രതിഭോത്സവം അക്ഷരാർത്ഥത്തിൽ ഉത്സവ പ്രതീതി ഉളവാക്കി.