കർഷകരെ ആദരിച്ച് മടിയൻ -കൂളിക്കാട് പാടശേഖര സമിതി
കർഷകരെ ആദരിച്ച് മടിയൻ -കൂളിക്കാട് പാടശേഖര സമിതി
മടിയൻ :- മടിയൻ- കൂളി ക്കാട് പാടശേഖര സമിതിയുടെ പ്രവർത്തന മേഖലയിൽ വരുന്ന മികച്ച കർഷകരേയും ജെ. എൽ.ജി.ഗ്രൂപ്പിനെയും കൃഷിഭവനിൽ വെച്ച് നടന്ന ചടങ്ങിൽ പാടശേഖര സമിതിയുടെ നേതൃത്വ ത്തിൽ ആദരിച്ചു.
പഞ്ചായത്തിലെ തന്നെ ഏറ്റവും നല്ല കർഷകൻ ചിത്താരിയിലെ എൻ. വി.അബ്ദുൽഖാദർ, മികച്ച രണ്ടാമത്തെ കർഷകൻ അജിത്കുമാർകുന്നരുവത്ത്,മികച്ച ജെ.എൽ. ജി.ഗ്രൂപ്പ് ജയ, യുവ കർഷകൻ എം.രാജൻ എന്നിവരെയാണ് ആദരിച്ചത്.
അജാനൂർ കൃഷി ഭവനിൽ നടന്ന ചടങ്ങിൽ പാടശേഖര സമിതി പ്രസിഡന്റ് കെ. ഭാസ്കരൻ അധ്യക്ഷത വഹിച്ചു.അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ പരിപാടി ഉദ്ഘാടനം ചെയ്തു ഉപഹാരങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. ദാമോദരൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സി. കുഞ്ഞാമിന, ഇർഷാദ്,സി. കെ,
കൃഷി ഓഫീസർ സന്തോഷ്‌കുമാർ ചാലിൽ , അസിസ്റ്റന്റ് കൃഷി ഓഫീസർ യു. പ്രകാശൻ, പൊതു പ്രവർത്തകരായ റി ജേഷ് കുമാർ.പി,
എം. കെ. മുഹമ്മദ് കുഞ്ഞി,കെ.സി. മുഹമ്മദ് കുഞ്ഞി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. പാടശേഖര സമിതി സെക്രട്ടറി എ. വി. പവിത്രൻ സ്വാഗതവും രഞ്ജിത്ത് കുമാർ ടി.വി നന്ദിയും പറഞ്ഞു.