കൈവിലങ്ങും തോക്കും കുരുന്നുകൾ കൈകൾ കൊണ്ടു തൊട്ടു. ഭയത്തെ തട്ടിയകറ്റി ഇളനീർ ജ്യൂസ് നൽകി പൊലീസ് മാമൻമാർ .ദുരന്തമുഖങ്ങളിലെ നേരനുഭവങ്ങൾ കുട്ടികളിലേക്ക് പകർന്നു നൽകി ഫയർ ആൻ്റ് റസ്ക്യു ഉദ്യോഗസ്ഥർ .സമഗ്ര ശിക്ഷാ കേരളം ചെറുവത്തൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പൊതു ഇടങ്ങൾ അടുത്തറിയാനായി സംഘടിപ്പിച്ച പഠനയാത്രയാണ് ശ്രദ്ധേയമായത്.

തൃക്കരിപ്പൂർ: കൈവിലങ്ങും തോക്കും കുരുന്നുകൾ കൈകൾ കൊണ്ടു തൊട്ടു. ഭയത്തെ തട്ടിയകറ്റി ഇളനീർ ജ്യൂസ് നൽകി പൊലീസ് മാമൻമാർ .ദുരന്തമുഖങ്ങളിലെ നേരനുഭവങ്ങൾ കുട്ടികളിലേക്ക് പകർന്നു നൽകി ഫയർ ആൻ്റ് റസ്ക്യു ഉദ്യോഗസ്ഥർ .സമഗ്ര ശിക്ഷാ കേരളം ചെറുവത്തൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പൊതു ഇടങ്ങൾ അടുത്തറിയാനായി സംഘടിപ്പിച്ച പഠനയാത്രയാണ് ശ്രദ്ധേയമായത്.

പൊതു ഇടങ്ങളെ പരിചയപ്പെടാനുള്ള അവസരങ്ങൾ കുറവായ കുരുന്നുകൾ ചന്തേര ജനമൈത്രി പൊലീസ് സ്റ്റേഷനിൽ നിന്നും സേവനങ്ങൾ ചോദിച്ചറിഞ്ഞു. ഇളനീർ ജ്യൂസ് നൽകിയായിരുന്നു പൊലീസിൻ്റെ വരവേൽപ്പ്. ഭയത്തോടെ കണ്ട ലോക്കപ്പും തോക്കും ലാത്തിയും ടിയർഗ്യാസും കൈവിലങ്ങും കൺമുന്നിലെത്തിയപ്പോൾ
കുട്ടികൾ ആഹ്ലാദത്തികവിലായി. നടക്കാവിലുള്ള ഫയർ സ്‌റ്റേഷനിലും സ്വീകരണം മധുരം തുളുമ്പുന്നതായിരുന്നു.ദുരന്തഭൂമികളിൽ രക്ഷാദൗത്യം നിറവേറ്റുന്ന ഓരോ ഘട്ടങ്ങളും അവതരിപ്പിച്ചപ്പോൾ അറിവനുഭവങ്ങളുടെ പുതിയ പേജുകൾ മനസ്സിൽ കുറിച്ചിടുകയായിരുന്നു കുട്ടിക്കൂട്ടം .പൊലീസ് സ്‌റ്റേഷനിൽ നിന്നും ഫയർ സ്റ്റേഷനിലേക്ക് ലൈൻ ബസ്സിൽ യാത്ര ചെയ്ത് കീശയിൽ നിന്നും പണം തപ്പിയെടുത്ത് സ്വയം ടിക്കറ്റെടുത്ത് അവർ തൃപ്തരായി. ആയിറ്റിയിൽ നിന്നും ജലഗതാഗതവകുപ്പിൻ്റെ ബോട്ടിൽ പയ്യന്നൂർ കവ്വായിയിലേക്കായിരുന്നു കായലോളങ്ങളോട് കിന്നാരം പറഞ്ഞ് അടുത്ത യാത്ര.കവ്വായിക്കായലിലെ തുരുത്തുകളും ജൈവ വൈവിധ്യവും ചരിത്രവും തൃക്കരിപ്പൂർ കടപ്പുറം ബീച്ചിലെ കടലറിവുകളും തൊട്ടറിഞ്ഞുള്ള യാത്ര ഏറെ ഹൃദ്യമായിരുന്നു.കവ്വായിയിലെ ചിൽഡ്രൻസ് പാർക്കിലായിരുന്നു യാത്രയുടെ സമാപനം. ചന്തേര പൊലീസ് സ്‌റ്റേഷനിൽ സർക്കിൾ ഇൻസ്പെക്ടർ പി നാരായണൻ, പി ആർ ഒ ടി തമ്പാൻ, എ എസ് ഐ എ യു ദിവാകരൻ, ഫയർ സ്റ്റേഷനിൽ സ്റ്റേഷൻ ഓഫീസർ കെ എം ശ്രീനാഥൻ, അസി. സ്റ്റേഷൻ ഓഫീസർ എൻ കുര്യാക്കോസ് എന്നിവർ ക്ലാസെടുത്തു. ആയിറ്റി ബോട്ടുജെട്ടിയിൽ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശംസുദ്ദീൻ ആയിറ്റിയും യാത്രയിൽ പങ്കുചേർന്നു.


ചെറുവത്തൂർ ബി ആർ സി യിലെ ബിപിസി വി എസ് ബിജുരാജ് ,അനൂപ് കുമാർ കല്ലത്ത്, പി വേണുഗോപാലൻ, സി സനൂപ്, ബി റോഷ്ണി, അശ്വിൻ ബാലകൃഷ്ണൻ, കെ പി ഷാനിബ, എ കെ ഷീബ, പി രജിത, പി എം മുംതാസ് എന്നിവർ സംസാരിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close