ഫോക്കസ് – പഠന സഹായം ഉദ്ഘാടനം ചെയ്തു.
ഫോക്കസ് – പഠന സഹായം ഉദ്ഘാടനം ചെയ്തു.
സാംസ്കാരിക പ്രവർത്തകനും,ചട്ടഞ്ചാൽ ഹയർ സെക്കൻ്ററി സ്കൂൾ മുൻ പ്രിൻസിപ്പലുമായ പി. അവനീന്ദ്രനാഥ് മാസ്റ്റരുടെ പേരിൽ സ്ഥാപിതമായ, പി.അവനീന്ദ്രനാഥ് സ്മാരക ട്രസ്റ്റ് രണ്ടാം വർഷ പ്ലസ്ടു വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ്, കെമിസ്ട്രി, ഫിസിക്സ്, ബയോളജി, ഗണിതം വിഷയങ്ങളിൽ പഠന സഹായം നടത്തുകയാണ്.
ട്രസ്റ്റ് ഓഫിസിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ മുഖ്യാതിഥിയായി.
കാസർകോട് താലൂക്ക് ഗ്രന്ഥശാല സംഘം സെക്രട്ടറി പി.ദാമോദരൻ വിദ്യാർത്ഥികൾക്ക് പഠന കിറ്റ് നൽകി.
ട്രസ്റ്റ് പ്രസിഡൻ്റ് കൃഷ്ണൻ ചട്ടഞ്ചാൽ അധ്യക്ഷത വഹിച്ചു. വായനശാല പ്രസിഡൻ്റ് ഹാരിസ് ബെണ്ടിച്ചാൽ, ടി.കെ.വിജയൻ സംസാരിച്ചു.
വായനശാല സെക്രട്ടറി കെ.രാഘവൻ സ്വാഗതവും, സുധീഷ് ചട്ടഞ്ചാൽ നന്ദിയും പറഞ്ഞു.
ആദ്യ ദിവസം കെ.വി.രവീന്ദ്രൻ മാസ്റ്റർ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ക്ലാസ്സ് നൽകി.
സൗജന്യ പഠന സഹായ പരിപാടിയിൽ മുപ്പത്തഞ്ച് കുട്ടികളാണ് പങ്കെടുക്കുന്നത്.
എല്ലാ ദിവസവും രണ്ട് മണിക്കൂർ വീതമാണ് ക്ലാസ്സ് ഡിജിറ്റൽ സംവിധാനമുപയോഗിച്ച് നടത്തുന്നത്.
രതീഷ് പിലിക്കോട്, കെ.വി.ഗോവിന്ദൻ, കെ.അശോകൻ, എം.ജയകൃഷ്ണൻ നായർ, പി.വി.രാജൻ, ഉണ്ണികൃഷ്ണൻ അണിഞ്ഞ വി.രാമചന്ദ്രൻ, ആഷിഖ് മുസ്തഫ സുലൈമാൻ ബാദുഷ, മധുസൂദനൻ.ടി നേതൃത്വം നൽകി.