വിനോദിനി നാലപ്പാടം അവാര്‍ഡ് വിതരണം 9ന്
വിനോദിനി നാലപ്പാടം അവാര്‍ഡ് വിതരണം 9ന്
കാഞ്ഞങ്ങാട്: രാഷ്ട്രീയ -സാഹിത്യ പ്രവര്‍ത്തകയായ വിനോദിനി നാലപ്പാടത്തിന്‍റെ പേരില്‍ തുളുനാട് ഏര്‍പ്പെടുത്തിയ അവാര്‍ഡ് വിതരണവും, അനുസ്മരണ സമ്മേളനവും ജനുവരി 9ന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സീനാ ഭാസ്കറിന് നല്‍കി ഉദുമ എം.എല്‍.എ സി.എച്ച്. കുഞ്ഞമ്പു നിര്‍വ്വഹിക്കും. അഡ്വ. പി. അപ്പുക്കുട്ടന്‍ അദ്ധ്യക്ഷനാവും. ആദ്യകാല മഹിളാ നേതാവും സി.പി.ഐ(എം) പ്രവര്‍ത്തകയുമായ മഡിയന്‍ മാണികുഞ്ഞിയെ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി. സുജാത ആദരിക്കും. സി.എം. വിനയചന്ദ്രന്‍ അനുസ്മരണ പ്രഭാഷണവും, ഇ. പത്മാവതി മാണിക്കുഞ്ഞിയെ പരിചയപ്പെടുത്തുകയും ചെയ്യുന്ന ചടങ്ങില്‍ വാസുചോറോട്, ടി.കെ.സുധാകരന്‍, പ്രൊഫ:കെ.പി. ജയരാജന്‍, ടി.കെ.ഡി. മുഴുപ്പിലങ്ങാട്, വി.വി.പ്രഭാകരന്‍, ടി.കെ. നാരായണന്‍, എം.വി.രാഘവന്‍, കെ. വിശ്വനാഥന്‍, കെ.കെ. നായര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിക്കുകയും സുരേഷ്കുമാര്‍ നീലേശ്വരം സ്വാഗതം പറയുകയും ചെയ്യും.
ജനുവരി 9ന് നടക്കുന്ന പ്രസ്തുത ചടങ്ങിലേക്ക് താങ്കളെ കുടുംബസമേതം സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
സ്നേഹത്തോടെ
കുമാരന്‍ നാലപ്പാടം