ഓൺലൈൻ ക്ലാസും, ലോക് ഡൗണും കുട്ടികളിൽ ഉണ്ടാക്കിയ പ്രതികൂല സ്വഭാവമാറ്റങ്ങളെ തിരിച്ചറിയാനും , പരിഹരിക്കാനും അതിജീവനം നല്ല ജീവിതം എന്ന വിഷയത്തിൽ ആലന്തട്ട എ.യു.പി.സ്ക്കൂളിൽ ക്ലാസ് സംഘടിപ്പിച്ചു
അതിജീവനം നല്ല ജീവിതം – ക്ലാസ്സെടുത്തു.
ആലന്തട്ട : ഓൺലൈൻ ക്ലാസും, ലോക് ഡൗണും കുട്ടികളിൽ ഉണ്ടാക്കിയ പ്രതികൂല സ്വഭാവമാറ്റങ്ങളെ തിരിച്ചറിയാനും , പരിഹരിക്കാനും അതിജീവനം നല്ല ജീവിതം എന്ന വിഷയത്തിൽ ആലന്തട്ട എ.യു.പി.സ്ക്കൂളിൽ ക്ലാസ് സംഘടിപ്പിച്ചു.
മൊബൈൽ , ടി.വി. ഇവയുടെ ഉപയോഗത്തിൽ നിന്ന് കുട്ടികൾക്ക് വിട്ടു മാറാൻ കഴിയാത്ത പ്രയാസങ്ങൾ ക്ലാസ് പി.ടി.എ യിൽ അവതരിപ്പിച്ചതിന്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്. വീട്ടിലെത്തിയാൽ കൂടുതൽ സമയവും മൊബൈലിലും, ടിവിയിലും സമയം ചെലവഴിക്കുന്ന കുട്ടികളെ കണ്ടെത്തി അധ്യാപകരുടേയും, രക്ഷിതാക്കളുടേയും, കൗൺസിലർമാരുടേയും സേവനം ഉപയോഗപ്പെടുത്തി പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് വിദ്യാലയം. ഇതിന്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്.
മൊബൈലിന്റെ ഉപയോഗം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ, ഇതിൽ നിന്നും പിൻമാറാൻ കുട്ടികൾ ക്ക് ഏറ്റെടുക്കാവുന്ന സർഗ പ്രവർത്തനങ്ങൾ എന്നിവയെ സംബന്ധിച്ച് കാസർഗോഡ് ജില്ലാ മുൻ ഡി.പി.സി. ഉം ചെറുവത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുമായിരുന്ന എം.കെ. വിജയകുമാർ മാസ്റ്റർ ക്ലാസ്സെടുത്തു. കെ.ടി.വി.നാരായണൻ മാസ്റ്റർ തെളിച്ചത്തോടെയുള്ള പഠനം എങ്ങനെ? എന്ന വിഷയത്തിലും ക്ലാസ് കൈകാര്യം ചെയ്തു.
ഹെഡ്മാസ്റ്റർ കെ.വി. വിനോദ് സ്വാഗതം പറഞ്ഞു. കെ.സുരേഷ് കുമാർ , കെ.സേതുമാധവൻ , ടി. ശൈലജ എന്നിവർ സംസാരിച്ചു.