പ്രകാശൻ കരിവെള്ളൂരിന്റെ ഹായ് കഥ, ഈ ബുക്കിൽ
പ്രകാശൻ കരിവെള്ളൂരിന്റെ ഹായ് കഥ, ഈ ബുക്കിൽ
പയ്യന്നൂർ – എഴുത്തിന്റെ വഴിയിൽ ഏറ്റവും നൂതനമായ മാർഗങ്ങളിലൂടെ സഞ്ചരിക്കുന്ന പ്രകാശൻ കരിവെള്ളൂരിന്റെ ഹായ് കഥ എന്ന ബാലസാഹിത്യ കൃതി ഈ ബുക്കായി പ്രകാശനം ചെയ്യുന്നു. വായനയിൽ നിന്ന് അകന്നു പോകുന്ന ബാല്യത്തെ കഥകളിലേക്ക് കണ്ണി ചേർക്കുന്ന തികച്ചും വ്യത്യസ്തമായ സമാഹാരമാണ് ഹായ് , കഥ. കോഴിക്കോട് ജെ എം ബുക്സ് ആണ് ഈ ബുക്കായി പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ലോകത്തെവിടെയുമുള്ള മലയാളി കുട്ടികൾക്ക് ഓൺ ലൈനിലൂടെ നമ്മുടെ കഥന പാരമ്പര്യവുമായി ഇണങ്ങിച്ചേരാൻ ഈ പുസ്തകം സഹായിക്കും . മുതിർന്നവർക്കും കുട്ടികൾക്കും ഒരു പോലെ ഇഷ്ടപ്പെട്ട ആറാം കുന്നിന് ശേഷം പ്രകാശൻ കരിവെള്ളൂർ വീണ്ടും ബാലസാഹിത്യത്തിൽ ഇടപെടുന്നത് ഓൺ ലൈൻ വിദ്യാഭ്യാസ കാലത്തിന് ഇണങ്ങും വിധമാണ്. കഥയും കഥയ്ക്ക് പിന്നിലെ കഥയുമായി കുട്ടികൾക്ക് ഒരു പുതിയ വായനാനുഭവം പകരാൻ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് ഹായ് കഥ , ഈ ബുക്കിന്റെ പ്രകാശനം ജനുവരി 10 ന് നവ മാധ്യമങ്ങൾ വഴി നടക്കും