ദേശിയ ബാലാശാസ്ത്ര കോൺഗ്രസ്സിൽ സംസ്ഥാന തലത്തിൽ മികച്ച പ്രോജക്റ്റായി തിരഞ്ഞെടുക്കപ്പെട്ട ‘നമ്മുടെ ആവി നമ്മുടെ ഭാവി ’ എന്ന ആവികളെ കുറിച്ചുള്ള പഠനത്തിന്റെ തുടർപ്രവർത്തനം എന്ന നിലയിൽ ഒഴിഞ്ഞവളപ്പ് തണ്ടുമ്മൽ കൃഷ്ണന്റെ വീട്ടിൽ വച്ചു നടന്ന കർഷക കൂട്ടായ്മയിൽ അന്യം നിന്ന് പോയ പായനാടൻ നെൽ വിത്ത് വിതരണം ചെയ്തു. സംസ്ഥാന തലത്തിൽ പ്രോജക്ട് അവതരിപ്പിച്ച കാഞ്ഞങ്ങാട് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ തേജലക്ഷ്മിയേയും ശ്രീരഞ്ജിനിയെയും നാട്ടുകാരുടെ സാനിധ്യത്തിൽ സ്കൂൾ പ്രഥമധ്യാപകൻ മോഹനൻ മാസ്റ്റർ മെഡൽ നൽകി ആദരിച്ചു
ദേശിയ ബാലാശാസ്ത്ര കോൺഗ്രസ്സിൽ സംസ്ഥാന തലത്തിൽ മികച്ച പ്രോജക്റ്റായി തിരഞ്ഞെടുക്കപ്പെട്ട ‘നമ്മുടെ ആവി നമ്മുടെ ഭാവി ’ എന്ന ആവികളെ കുറിച്ചുള്ള പഠനത്തിന്റെ തുടർപ്രവർത്തനം എന്ന നിലയിൽ ഒഴിഞ്ഞവളപ്പ് തണ്ടുമ്മൽ കൃഷ്ണന്റെ വീട്ടിൽ വച്ചു നടന്ന കർഷക കൂട്ടായ്മയിൽ അന്യം നിന്ന് പോയ പായനാടൻ നെൽ വിത്ത് വിതരണം ചെയ്തു. സംസ്ഥാന തലത്തിൽ പ്രോജക്ട് അവതരിപ്പിച്ച കാഞ്ഞങ്ങാട് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ തേജലക്ഷ്മിയേയും ശ്രീരഞ്ജിനിയെയും നാട്ടുകാരുടെ സാനിധ്യത്തിൽ സ്കൂൾ പ്രഥമധ്യാപകൻ മോഹനൻ മാസ്റ്റർ മെഡൽ നൽകി ആദരിച്ചു.
കർഷക കൂട്ടായ്മ വാർഡ് കൗൺസിലർ ടി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ച വെള്ളക്കെട്ടിനെ അതിജീവിക്കുന്ന നെൽവിത്ത് കർഷകർക്ക് കാർഷിക ഗവേഷണ കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസ്സർ എസ്. അനുപമ വിതരണം ചെയ്തു. ചടങ്ങിൽ കൗൺസിലർ സി. രവീന്ദ്രൻ, കെ. മോഹനൻ മാസ്റ്റർ, ജെ. കെ. കൃഷ്ണൻ മാസ്റ്റർ, എം. ഗിരീശൻ , ദിലീപ് കുമാർ, ഗുലാം മുഹമ്മദ്, മിസിരിയ, ബിന്ദു, അബ്ദുൽ നസീർ, പി ടി എ പ്രസിഡന്റ് കെ. വി. സുധീഷ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
ചടങ്ങിൽ കർഷകരായ വേണു, മാധവി, കരുണാകരൻ, കൃഷ്ണൻ, ബാലമണി, തങ്കമണി, ശാരദ, അശോകൻ, സുകുമാരൻ തുടങ്ങിയവർ നെൽ വിത്ത് ഏറ്റുവാങ്ങി..