കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബിൽ ഫസ്റ്റ് വൈസ് ഡിസ്ട്രിക് ഗവർണറുടെ ഔദ്യോഗിക സന്ദർശനവും പുതുവത്സരാഘോഷവും നടന്നു.
കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബിൽ ഫസ്റ്റ് വൈസ് ഡിസ്ട്രിക് ഗവർണറുടെ ഔദ്യോഗിക സന്ദർശനവും പുതുവത്സരാഘോഷവും നടന്നു.
കാഞ്ഞങ്ങാട്: ടൗൺ ലയൺസ് ക്ലബ്ബിൽ ഡിസ്ട്രിക്ട് 318. E ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണറായ ലയൺ ഡോക്ടർ പി.സുധീർ പി.എം.ജെ. എഫിന്റെ ഔദ്യോഗിക സന്ദർശനവും 2022 പുതുവത്സര ആഘോഷവും നടന്നു.
ഡോക്ടർ ശശിരേഖ ഹോസ്പിറ്റലിലെ സ്മൃതിമണ്ഡപത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പരിപാടി ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ലയൺ ഡോക്ടർ പി.സുധീർ
പി.എം.ജെ.എഫ് ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് രഞ്ജു മാരാർ എം.ജെ.എഫ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എം.ബി.ബി.എസ് ബിരുദം നേടി 40 വർഷം പൂർത്തിയാക്കിയ കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ് മെമ്പറായ ഡോക്ടർ ഗിരിധര റാവു എം. ജെ. എഫിനെ ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ പി. സുധീർ പൊന്നാട അണിയിക്കുകയും ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു. പുതുവത്സര ആഘോഷ പരിപാടിയുടെ ഭാഗമായി കേക്ക് മുറിക്കലും വിതരണവും നടന്നു. ചടങ്ങിൽ റീജിയൻ ചെയർപേഴ്സൺ ഡോക്ടർ കൃഷ്ണകുമാരി, പി. എം. ജെ.എഫ് സോൺ ചെയർപേഴ്സൺ ബിന്ദു രഘുനാഥ്
പി.എം.ജെ.എഫ്,
ലയൺ ബാബുരാജ്
പി. എം. ജെ. എഫ്. അംബിക ബാബുരാജ് എം. ജെ.എഫ് എന്നിവർ സംസാരിച്ചു ഡോക്ടർ ശശി രേഖ പി.എം.ജെ.എഫ് സ്വാഗതവും ആന്റോ പി.എൽ. നന്ദിയും പറഞ്ഞു