കല്യാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പുനർനിർമാണത്തിന്റെ ഭാഗമായുള്ള പള്ളിയറ കളുടെ കുറ്റിയടിക്കൽ ചടങ്ങ് നടന്നു.
കല്യാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പുനർനിർമാണത്തിന്റെ ഭാഗമായുള്ള പള്ളിയറ കളുടെ കുറ്റിയടിക്കൽ ചടങ്ങ് നടന്നു.
കാഞ്ഞങ്ങാട് :നൂറ്റാണ്ടുകളുടെ പഴക്കമുള്ള കിഴക്കുംകര കല്യാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കാലപ്പഴക്കം കൊണ്ട് ജീർണ്ണാ വസ്ഥയിലായതിനാൽ പുതുക്കി പണിയുകയാണ്. പുനർനിർമ്മാണത്തിന്റെ ഭാഗമായി മുച്ചിലോട്ട് ഭഗവതി യുടെയും മറ്റ് ഉപദേവതകളുടെയും ക്ഷേത്രത്തിലെ മൂന്ന് പള്ളിയറകളുടെ കുറ്റിയടിക്കൽ ചടങ്ങ് നടന്നു. വ്യാഴാഴ്ച രാവിലെ പകൽ 10.48 മുതൽ 11. 28 വരെയുള്ള ശുഭമുഹൂർത്തത്തിൽ കുഞ്ഞിരാമൻ ആചാരി അതൃകുഴിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ക്ഷേത്ര കോയ്മ, മുച്ചിലോട്ട് ഭഗവതി ക്ഷേത്ര സ്ഥാനികൻ മാർ, മറ്റു കഴകങ്ങളിലെ ക്ഷേത്ര സ്ഥാനികൻ മാർ, എന്നിവരുടെ സാന്നിധ്യത്തിലാണ് കുറ്റിയടിക്കൽ ചടങ്ങ് നടന്നത്. ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ, പുനർ നിർമ്മാണ കമ്മിറ്റി ഭാരവാഹികൾ, വിവിധ പ്രാദേശിക കമ്മിറ്റികളിലെ ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
image-6143″ />