ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ്റെ ഫോട്ടോ ജേർണലിസ്റ്റിനുള്ള പ്രഥമ പുരസ്കാരത്തിന് ദേശാഭിമാനി കാസർകോട് ബ്യൂറോയിലെഫോട്ടോഗ്രാഫർ സുരേന്ദ്രൻ മടിക്കൈ അർഹനായി.
ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ്റെ ഫോട്ടോ ജേർണലിസ്റ്റിനുള്ള പ്രഥമ പുരസ്കാരത്തിന്
ദേശാഭിമാനി കാസർകോട് ബ്യൂറോയിലെഫോട്ടോഗ്രാഫർ സുരേന്ദ്രൻ മടിക്കൈ അർഹനായി.
ജില്ലാ കായിക മേളയിൽ അബ്ദുൽ റഹ്മാൻ അൽത്താഫ് ലോംഗ് ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ചിത്രമാണ് വിധികർത്താക്കൾ മികച്ചതായി തെരഞ്ഞെടുത്തത്. ചിത്രം കായിക മത്സരത്തിന്റെ മുഴുവൻ സൗന്ദര്യവും ആവേശവും ഒപ്പിയെടുക്കുന്നതിനും സാധിച്ചതായി ജൂറി വിലയിരുത്തി.
മടിക്കൈ കാഞ്ഞിരപ്പൊയിൽ സ്വദേശിയായ സുരേന്ദ്രൻ മടിക്കൈ പത്രപ്രവർത്തന രംഗത്തെ മികച്ച ഫോട്ടോകൾക്ക് നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.
Live Cricket
Live Share Market