കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ,കൃഷിഭവൻ മടിക്കൈ – ആത്മ കാസർഗോഡ് റീ ബിൽഡ് കേരള ഇനിഷേറ്റീവിൻ്റെ ഭാഗമായി നടത്തപ്പെടുന്ന കൃഷിപാഠശാലയുടെ അഞ്ചാമത്തെ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് മെമ്പർ എൻ ഖാദർ നിർവ്വഹിച്ചു.

അഞ്ചാം വാർഡ് മെമ്പർ ശൈലജ അദ്ധ്യക്ഷത വഹിച്ചു. ജൈവകൃഷിയിൽ ഉപയോഗപ്പെടുത്തുവാൻ സാധിക്കുന്ന ജൈവവള കൂട്ടുകളുടെയും ജൈവ കീടനാശിനികളുടെയും നിർമ്മാണ രീതികളെ കുറിച്ചുള്ള പ്രായോഗിക പരിശീലനം കണ്ണൂർ മയ്യിൽ റൈസ് പ്രൊഡ്യൂസേർസ് കമ്പനി പ്രസിഡണ്ടും മികച്ച ജൈവകർഷകനുമായ ശ്രീ ബാലകൃഷ്ണൻ അരയിടം നൽകി . കൃഷി അസിസ്റ്റൻറ് നിഷാന്ത് പി.വി , സ്വാഗതം പറഞ്ഞു. കൃഷി അസിസ്റ്റൻ്റ് സ്മിജ പി .വി നന്ദി പറഞ്ഞു. രവികുളങ്ങാട് , കെ.പി ചന്ദ്രൻ മലപ്പച്ചേരി , സന്തോഷ് കുമാർ , അനീഷ് കുളങ്ങാട് എന്നിവർ സംസാരിച്ചു.
Live Cricket
Live Share Market