
വിദ്യാർത്ഥികളുടെ സ്നേഹോപഹാരം
വിദ്യാർത്ഥികളുടെ സ്നേഹോപഹാരം
ചെറുവത്തൂർ ..
2019 20 വർഷത്തെ എസ് എസ്.എൽ.സി. ബാച്ച് തങ്ങളുടെ വിദ്യാലയത്തോടുള്ള കടപ്പാട് നിലനിർത്താനായി പുതിയ ഹൈടെക് കെട്ടിടത്തിലെ ക്ലാസ്സ് റൂമിൽ സ്ഥാപിക്കുന്നതിനായി ഗ്രീൻ ബോർഡുകൾ സ്കൂളിലേക്ക് കൈമാറി. വിദ്യാലയം മനോഹരമാകുമ്പോൾ തങ്ങളുടെ അനിയൻമാർക്കും അനിയത്തിമാർക്കും നല്ല രീതിയിൽ പഠിക്കാനായാണ് കുട്ടികൾ മാതൃകാപരമായ രീതിയിൽ വിദ്യാലയത്തിന് ഗ്രീൻ ബോർഡുകൾ നൽകിയത് . ചടങ്ങിൽ ഹെഡ് മാസ്റ്റർ കെ ജയചന്ദ്രൻ ക്ലാസ് ലീഡർമാരായ രസിക രാജീവൻ, ആദിത്യൻ.പി.വി, ഫാത്തിമത്ത് മിർസ, വർഷ.എ.കെ, ഗോകുൽ കൃഷ്ണ എന്നിവരിൽ നിന്നും സ്നോപഹാരം ഏറ്റുവാങ്ങി. പ്രസ്തുത ചടങ്ങിൽ ക്ലാസ്സ് അധ്യാപകരും പങ്കെടുത്തു
Live Cricket
Live Share Market