കോവിഡ് പ്രതിരോധം തീർത്ത് കുട്ടമത്തെ കുട്ടികൾ
കോവിഡ് പ്രതിരോധം തീർത്ത് കുട്ടമത്തെ കുട്ടികൾ
ചെറുവത്തൂർ:
കോവിഡ് മൂന്നാം തരംഗം വ്യാപകമാകുന്ന അവസരത്തിൽ വിദ്യാലയത്തിലെ അർഹരായ മുഴുവൻ കുട്ടികൾക്കും രണ്ടാം ഡോസ് വാക്സിൻ നൽകി ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ കുട്ടമത്ത് മാതൃകയായി.ചെറുവത്തൂർ സി എച്ച് സി കാസർഗോഡ് ഡോക്ടേർസ് ഫോർ യു എന്ന സംഘടനയുടെ സഹായത്തോടെയാണ് വാക്സിൻ ഡ്രൈവ് സംഘടിപ്പിച്ചത്.മെഡിക്കൽ ഓഫീസർ ശില്പ ദിനേശൻ ടി.കെ ,പ്രിൻസിപ്പൽ ടി. സുമതി , പ്രഥമാധ്യാപകൻ കെ ജയചന്ദ്രൻ ,നോഡൽ ഓഫീസർ കെ മധുസൂദനൻ എന്നിവർ നേതൃത്വം നൽകി .സ്റ്റാഫ് നഴ്സുമാരായ നിത്യ ,ആനന്ദ് ,ശ്വേത ,അശ്വതി എന്നിവരും ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരായ അമ്യത ,മിഥുന എന്നിവർ പ്രവർത്തനം ഏറ്റെടുത്തു.വിദ്യാലയത്തിലെ 406 കുട്ടികൾ ഒരു ദിവസം കൊണ്ട് വാക്സിൻ സ്വീകരിച്ചു.
Live Cricket
Live Share Market