വിഷുവിന് വിഷരഹിതപച്ചക്കറി മായി സിപിഎം നാലപ്പാടം പ്രവർത്തകർ
*വിഷുവിന് വിഷരഹിതപച്ചക്കറി മായി
സിപിഎം നാലപ്പാടം പ്രവർത്തകർ
കാഞ്ഞങ്ങാട്:-സി പി ഐ എം സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരം വിഷുവിന് വിഷ രഹിതമായ പച്ചക്കറി ക്യാമ്പയിന്റെ ഭാഗമായി സി പി ഐ എം നാലപ്പാടം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കണിയാം കുണ്ട് വയലിൽ അമ്പത് സെന്റ് സ്ഥലത്തു പച്ചക്കറി വിത്തിടൽ നടന്നു.പച്ചക്കറി വിത്തു നടലിന്റെ ഉൽഘാടനം സിപി ഐ എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം എം.പൊക്ലൻ നിർവഹിച്ചു. കെ.മീന അദ്ധ്യക്ഷത വഹിച്ചു.അജാനൂർ ഫസ്റ്റ് ലോക്കൽ സെക്രട്ടറി എം വി രാഘവൻ,ലോക്കൽ കമ്മിറ്റി അംഗം കെ.വിശ്വനാഥൻ,ഹരിത നാലപ്പാടം,കാർപെന്ററി വർക്കേഴ്സ് യൂണിയൻ നാലപ്പാടം യൂണിറ്റ് സെക്രട്ടറി എൻ.ബാലകൃഷ്ണൻ, ഡി. വൈ എഫ് ഐI മേഖല സെക്രട്ടറി ശ്യാം പ്രസാദ്,പാരമ്പര്യ കർഷക കാറ്റാടി കല്യാണിയമ്മ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.ബ്രാഞ്ച് സെക്രെട്ടറി കെ.മോഹനൻ സ്വാഗതം .പാർട്ടി മെമ്പർമാരും,അനുഭാവികളും,നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.