ബോട്ടില്‍ ആര്‍ട്ടില്‍ വിസ്മയം തീര്‍ത്ത് ശ്രീരാഗ്*
*ബോട്ടില്‍ ആര്‍ട്ടില്‍ വിസ്മയം തീര്‍ത്ത് ശ്രീരാഗ്*
വലിച്ചെറിയുന്ന കാലിക്കുപ്പികള്‍ ശ്രീരാഗിന് വെറും മാലിന്യമല്ല… ഓരോ കുപ്പിയിലും വിരിയുന്നത് കലാവൈഭവമാണ്. ഒഴിഞ്ഞ കുപ്പികള്‍ കണ്ടാല്‍ വലിച്ചെറിയുന്നവരാണ് കുട്ടികളെങ്കിലും കുപ്പികളില്‍ വരകളിലൂടെ വര്‍ണവിസ്മയം തീര്‍ക്കാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ്
രാവണീശ്വരത്തെ ശ്രീരാഗ് എന്ന 14 വയസുകാരന്.
നാട്ടാങ്കല്ല് ജി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥിയായ ശ്രീരാഗിന്റെ കരവിരുതില്‍ വിരിഞ്ഞത് നിരവധി കലാ സൃഷ്ടികളാണ്. ആറാം തരം മുതല്‍ തന്നെ വെജിറ്റബിള്‍ പ്രിന്റിലും ഈ കൊച്ചുമിടുക്കന് കഴിവ് തെളിയിച്ചിട്ടുണ്ട്. സ്കൂളില്‍ ശാസ്ത്രമേളയില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഒപ്പം തന്നെ നല്ലൊരു ചിത്രകാരന് കൂടിയാണ് ശ്രീരാഗ്. സി.കെ ബേബി- ടി.വി ശ്രീജ ദമ്പതികളുടെ മകനാണ്. ശ്രീ നന്ദയാണ് സഹോദരി
Live Cricket
Live Share Market