സപ്ത ഭാഷ യോദ്ധാസ് കാസർഗോഡ് സി ആർ പി എഫ് കുടുംബം പുൽവാമ ദിനം ആചരിച്ചു*
*സപ്ത ഭാഷ യോദ്ധാസ് കാസർഗോഡ് സി ആർ പി എഫ് കുടുംബം പുൽവാമ ദിനം ആചരിച്ചു*
▫️▫️▫️▫️▫️▫️▫️▫️▫️▫️
15.02.2022
രാജ്യത്തെ നടുക്കിയ കശ്മീരിലെ പുൽവാമയിൽ വെച്ചു 2019 ഫെബ്രുവരി 14 നു ഉണ്ടായ ഭീകരാക്രമത്തിൽ മലയാളി സൈനികൻ വസന്തകുമാർ ഉൾപ്പെടെ 40 സി ആർ പി എഫ് ധീര ജവാൻമാർ വീര മൃത്യു വരിച്ചതിന്റെ മൂന്നാണ്ട് തികയുന്ന അവസരത്തിൽ പാലായി ഷട്ടർ കം ബ്രിഡ്ജ് പരിസരത്തു വെച്ച് കാസറഗോഡ് ജില്ലയിലെ സി ആർ പി എഫ് ജവാന്മാരുടെ കൂട്ടായ്മയായ സപ്ത ഭാഷ യോദ്ധാസ് കാസറഗോഡ് സി ആർ പി എഫ് കുടുംബത്തിന്റെ നേതൃത്വത്തിൽ വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് പുഷ്‌പ്പാർച്ചന നടത്തിയും മെഴുകുതിരി തെളിയിച്ചും ആദരാഞ്ജലികൾ അർപ്പിച്ചു.
തുടർന്ന് നടന്ന അനുസ്മരണ യോഗം സപ്തഭാഷ യോദ്ധാസ് രക്ഷാധികാരി ഇൻസ്‌പെക്ടർ സുജീഷ് കാലിക്കടവ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സപ്തഭാഷ യോദ്ധാസ് പ്രസിഡന്റ് രാജേഷ് കെ.പി അച്ചാംതുരുത്തി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജയേഷ് ആലന്തട്ട, ശ്രീനിവാസൻ ഓടയംചാൽ, രാജൻ കയ്യൂർ, പവിത്രൻ പള്ളിപ്പാറ, ഉമേഷ് തൃക്കരിപ്പൂർ, ഉമേഷ് റാണ വലിയപറമ്പ എന്നിവർ സംസാരിച്ചു. സപ്തഭാഷ യോദ്ധാസിലെ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു